പരിശുദ്ധ ജപമാല സഹോദര സഖ്യം
പരിശുദ്ധ ജപമാല സഹോദര സഖ്യം
https://jacobacharuprambil.blogspot.com/2023/05/blog-post_24.html
Confraternity of the Most Holy Rosary
“Those who say the Rosary daily and wear the Brown Scapular and who do a little more, will go straight to Heaven.”
-St. Alphonsus Ligouri
ജപമാല ചൊല്ലുന്ന വിശ്വാസികളുടെ ഒരു അന്തർദേശീയ സംഘടനയാണ് പരി. ജപമാല സഹോദര സഖ്യം . 7 വയസ്സായ ഏതൊരു വിശ്വാസിക്കും അംഗമായി ചേരാവുന്നതാണു. ആഴ്ചയിൽ ഒരിക്കൽ 20 ദിവ്യ രഹസ്യങ്ങൾ ധ്യാനിച്ച് ചൊല്ലുക എന്നതാണ് അംഗത്തിന്റെ ഒരേ ഒരു കടമ. കുടുംബ പ്രാർത്ഥനയിൽ ജെപമാല ചൊല്ലുന്നവർക്ക്പ്രത്യേകമായി ജപമാല ചൊല്ലേണ്ട ആവശ്യമില്ലതാനും.
അംഗത്വം ലഭിക്കുന്ന അന്ന് ഒരു പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നു. മറ്റംഗങ്ങളുടെ പ്രാർത്ഥനകളിലും, ഡൊമിനിക്കൻ സഭാംഗ ങ്ങളുടെ ദിവ്യബലികളിലും, പ്രാർത്ഥന കളിലും പങ്കാളിത്തം ലഭിക്കുന്നു പ. അമ്മ യുടെ പ്രത്യേക സംരക്ഷണം ലഭിക്കുന്നു. കൂടാതെ മരിച്ചാലും അംഗത്വം നഷ്ടപ്പെടു ന്നില്ല. മരണ ശേഷവും ഒരംഗത്തിന് ലോക മെമ്പാടുമുള്ള മറ്റംഗങ്ങളുടെ പ്രാർത്ഥന യുടെയും, ത്യാഗ പ്രവർത്ഥികളുടെയും ഓഹരി ലഭിക്കുമെന്നർത്ഥം.
വെഞ്ചിരിച്ച ജപമാല ഉപയോഗിച്ചു പ്രാര്ഥിക്കുമ്പോഴെല്ലാം ഒരു ഭാഗിക ദണ്ഡവിമോചനം ലഭിക്കുന്നു. ഒരംഗം ഈ സംഘടന സ്താപിക്ക പ്പെട്ടിട്ടുള്ള പള്ളിയിലെ അൾത്താരക്കു മുൻപിൽ പ്രാര്ഥിക്കു മ്പോഴെല്ലാം ഒരു ഭാഗിക ദണ്ഡ വിമോചനം ലഭിക്കുന്നു. വേറേ ഒട്ടനവധി ദണ്ഡ വിമോചനങ്ങളും പാപ്പമാർ അംഗീകരിച്ചു നൽകിയിട്ടുണ്ട്.
ഒരു മിക്ക പാപ്പമാരും, വിശുദ്ധരും സ്വയം അംഗങ്ങളായി ചേർന്ന് പ്രോത്സാഹിപ്പിച്ചിട്ടുള്ള ഈ സംഘടനയിൽ ജപമാല ചൊല്ലുന്ന എല്ലാ കത്തോലിക്കാ വിശ്വാസികളും അംഗങ്ങളായി ചേരേണ്ടതാണ്.
അനുഗ്രഹങ്ങൾ പല മടങ്ങായി വർധിക്കുന്നു
ജപമാല സഹോദര സംഘത്തെ കാലാകാലങ്ങളിൽ പരിശുദ്ധ
പിതാക്കന്മാർ കത്തോലിക്കാ സഭയിലെ ഏറ്റവും ഉൽകൃഷ് ടമായ ഒരു പരിശുദ്ധ സംഘടനയായി കരുതിപ്പോന്നതിനാൽ, സഭാ നേതൃത്വതോട് ഇതിന്റെ വളർച്ചയെ ഉത്സാഹത്തോടും, ശ്രദ്ധയോടും കൂടി പ്രോൽസാഹിപ്പിക്കുവാൻ
ആഹ്വാനം ചെയ്തുപോന്നു. ഇതിലെ അംഗങ്ങൾക്ക് നൂറ്റാണ്ടുകളായി പ്രത്യേക ആനുകൂല്യങ്ങളും,അനുഗ്രഹങ്ങളും അനുവദിച്ചിട്ടുണ്ട്. ലിയോ 13 മൻ മാർപാപ്പ ജെപമാല സഹോദര സഖ്യത്തെ പ്രോത്സാഹി പ്പിച്ചിട്ടുള്ള ആളാണ്. അദ്ദേഹം പറഞ്ഞി ട്ടുള്ളത് ഈ സംഘടനയിലെ അംഗങ്ങൾ ജപമാല ചൊല്ലുന്നത് പൊതുവായോ, സാമുദായിക മായോ, തുടർച്ചയായോ, ഏക മനസ്സോടെയോ ആയതിനാൽ, അനുഗ്രഹ ങ്ങൾ പല മടങ്ങായി വർധിക്കുന്നു.
അംഗങ്ങൾ സാധാരണയായി ജപമാല പൊതുവായി ഒന്നിച്ചാണ് ചെല്ലുന്നത്. ഒറ്റയ്ക്കാണ് ചൊല്ലുന്നതെങ്കിൽപ്പോലും, ഔദ്യോഗികമായി തിരുസഭയുടെ പ്രതിനിധി യായതിനാൽ, എല്ലായ്പ്പോഴും ലോകത്തിൽ എവിടെയെങ്കിലും ഒരംഗം ജപമാല ചൊല്ലുന്നു ണ്ടെന്നതിനാൽ അംഗങ്ങൾ പ്രാർത്ഥിക്കു ന്നത് ഒരേ മനസ്സോടും, ഹൃദയ ത്തോടും കൂടെയാണ്. ഒരു പൊതു സംഘടന എന്ന നിലയ്ക്ക് ഒരംഗം പ്രാർത്ഥിക്കുമ്പോൾ, യേശു പഠിപ്പിച്ച പ്രാർത്ഥന അനുസരിച്ചു നാം ഒന്നാകയാൽ എല്ലാവർക്കും വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്.
അകത്തും പുറത്തുമുള്ള തിന്മയുടെ ശക്തികളെ എതിർത്ത് തോൽപ്പിക്കുന്ന, വി. ഡോമിനി ക്കിനാൽ പേര് ചേർക്കപ്പെട്ട, ദൈവ മാതാവിന്റെ കൊടിക്കീഴിൽ അണി നിരന്നു ഒരുമയോടെ പ്രാർത്ഥിക്കുന്ന വലിയൊരു സഖ്യ സേനയിലെ അംഗങ്ങളാണ് ജെപമാല സഹോദര സംഘാംഗങ്ങൾ.
ഒരാൾ ഔദ്യോഗികമായി ഒരംഗമായി കഴിയു മ്പോൾ, പ്രാർത്ഥന കേൾക്കപ്പെടാനുള്ള ഒരു പുതിയ അവകാശവും കൂടി ലഭിക്കുന്നുണ്ട്.
വി. ഡോമിനിക്കിനോട് മാതാവ് ജപമാല ചൊല്ലുവാൻ ആളെ ചേർക്കാനല്ല, പ്രത്യുത പ്രാർത്ഥനയിൽ ഒരുമയോടുകൂടി ഒത്തു ചേരാനാണ് ആവശ്യപ്പെട്ടത്. ജെപമാല സഹോദര സംഘങ്ങളുടെ പ്രാർത്ഥനക്ക് ഈ സവിശേഷത ഉണ്ടുതാനും..
ഒരു ദിവസം ലോകത്താകമാനം ചുരുങ്ങിയത് 2.5 കോടി ജപമാല ചൊല്ലുന്നുണ്ട് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ വലിയ ആല്മീയ വിരുന്നിൽ ജപമാല തിരുസംഘ ത്തിലെ ഓരോ അംഗവും അനുദിനം പങ്കു പറ്റുന്നു എന്നത് വളരെ വലിയ അനുഗ്രഹ മാണ്.
വചനാധിഷ്ഠിധ ജപമാല
നമ്മുടെ പൂർവികർ ജപമാല ചൊല്ലുവാൻ അവലംബിച്ചു പോന്ന രീതിയുടെ ഒരു പുനഃരാ വിഷ്‌ക്കരണമാണ് . ഇവിടെ ഓരോ 'നന്മനിറഞ്ഞ മറിയമേ' ചൊല്ലുന്നതിനും മുമ്പായി യേശു വിന്റെയും മറിയത്തിന്റെയും ജീവിതവുമായി ബന്ധപ്പെട്ട ഓരോ വചന ഭാഗങ്ങൾ കൂടി ധ്യാന വിഷയമാക്കുന്നു. വചനത്തിന്റെ ശക്തി കൂടി ജപമാലയോടു് ചേരുമ്പോൾ, ഈ വിധം ചൊല്ലുന്ന ജപമാല കൂടുതൽ ശക്തിയുള്ള ഒരു പ്രാർത്ഥനയായി മാറുന്നു. ജപമാല വീണ്ടും കൂടുതൽ ഫലപ്രദമാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓരോ രഹസ്യവുമായി ബന്ധപ്പെട്ട ആല്മീയ ഫലങ്ങളും, അതിന്റെ ഒരു ചെറിയ വിചിന്തനവും ഉൾക്കൊള്ളിക്കുന്നു.
പരിശുദ്ധ അമ്മ, ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിലെവിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട അവസരങ്ങളി ലൊക്കെ ഊന്നി പറഞ്ഞിട്ടുള്ളതാണ്. ലോകസമാധാനത്തിനും, നമുക്കാവശ്യമായ മറ്റു നന്മകളിൽ അഭിവൃദ്ധിപ്പെടുവാനും പരിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ പ. അമ്മ ഫാത്തിമായിലെ മൂന്നു കുട്ടികളോട് ആവശ്യപ്പെട്ടു.
ദിവ്യബലി കഴിഞ്ഞാൽ ഏറ്റവും വലിയ പ്രാർത്ഥനയായ ജപമാല പ്രാർത്ഥന ചൊല്ലുമ്പോൾ ഏകാഗ്രത നഷ്ട്ടപ്പെട്ടു പോകുന്ന ഒരനുഭവം ഏവരുടേയും ഒരു പരാതിയാണ്. ജപമാലയിൽ വാചീകപ്രാർഥനയും, രഹസ്യ ങ്ങളുടെ ധ്യാനവും ശരീരവും, ആല്മാവും പോലെ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന തിനാൽ, ജപമാല ധ്യാനാല്മകമായി ചൊല്ലേണ്ടതിന്റെ പ്രസക്തി ഏറെയാണ്.
ഇവിടെയാണ് വചനാധിഷ്ഠിധ ജപമാല സഹായ കമാകുന്നത്. വചനാധിഷ്ഠിധ ജപമാല പ്രാർത്ഥനയിൽ, ഓരോ 'നന്മനിറഞ്ഞ മറിയമേ' എന്ന ജപം ചൊല്ലുന്നതിനും മുൻപായി ബന്ധപ്പെട്ട ഒരു വചനഭാഗം വായിക്കുന്ന തിനാൽ, ഒരു ദശകത്തിലെ പത്തു 'നന്മനിറഞ്ഞ മറിയമേ' പൂർത്തിയാകുമ്പോൾ നാം പത്തു വചന ഭാഗങ്ങളിൽ കൂടി കടന്നുപോകുന്നു. ഒരു ദശകം പൂർത്തിയാകുമ്പോൾ, അതിലെ സംഭവങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം മനസ്സിൽ വരൂകയും, ധ്യാനിച്ച് ജപമാല ചൊല്ലുന്നതിന് ഇത് സഹായകമാകുകയും ചെയ്യുന്നു.
ഉദാഹരണത്തിന് സന്തോഷത്തിന്റെ ദിവ്യ രഹസ്യത്തിലെ ഒന്നാമത്തെ ദശകം ചൊല്ലുമ്പോൾ, ഗബ്രിയേൽ ദൂദൻ മറിയത്തിന് 'മംഗള വാർത്ത' നൽകുന്നത് മുതൽ 'ഇതാ കർത്താവിന്റെ ദാസി' എന്നു പറഞ്ഞു കൊണ്ട് മറിയം ദൈവ ഹിതത്തിന് പരിപൂർണമായി കീഴ് വഴങ്ങുന്നത് വരെയുള്ള പത്തു വചന ഭാഗങ്ങളാണ് നാം ധ്യാന വിഷയമാക്കുന്നത് .
ഈ വിധം ഒരു വചനാധിഷ്ഠിധ ജപമാല പൂർത്തിയാക്കുമ്പോൾ, അഞ്ചു ദശകങ്ങളുമായി ബന്ധമുള്ള അൻപതു വചന ഭാഗങ്ങൾ കൂടി നമ്മുടെ ധ്യാനത്തിനു വിഷയമാക്കുന്നു. ആയതിനാൽ , സന്തോഷത്തിന്റെ രഹസ്യങ്ങൾ ധ്യാനിക്കുമ്പോൾ, ഗബ്രിയേൽ ദൂദൻ മറിയത്തിന് മംഗള വാർത്ത നല്കുന്നതു മുതൽ ബാലനായ യേശുവിനെ ദൈവാലയത്തിൽ കണ്ടെത്തുന്നത് വരെയുള്ള സംഭവങ്ങളെ വരച്ചുകാട്ടുന്ന അമ്പതു വചനഭാഗങ്ങൾ കൂടി ധ്യാന വിഷയമാകുന്നു, തൽഫലമായി അഞ്ചു ദശകങ്ങളിലായി ഉൾക്കൊള്ളിച്ചിട്ടുള്ള സംഭവങ്ങളുടെ ഒരു പൂർണ ചിത്രം മനസ്സിൽ രൂപം കൊള്ളുന്നു.
ജപമാല 'എത്ര ചൊല്ലി' എന്നതിനേക്കാൾ 'എങ്ങിനെ ചൊല്ലി' എന്നതിനാണു പ്രാധാന്യമെന്നതിനാൽ ഒരു ജപമാല ഭക്തിയോടെ, ധ്യാനിച്ച് ചൊല്ലുന്നതാണ് അലസമായി കൂടുതൽ എണ്ണം ജപമാല ചൊല്ലുന്നതിനേക്കാൾ അഭികാമ്യം. ഇവിടെ കൊടുത്തിട്ടുള്ള വാചനാധിഷ്ഠിധ ജപമാലയും, അനുബന്ധമായി കൊടുത്തിട്ടുള്ള ചിത്രങ്ങളും ഏവർക്കും ജപമാല ധ്യാനാല്മകമായി ചൊല്ലുവാൻ സഹായകമാകുമെന്നും അങ്ങിനെ പരിശുദ്ധ അമ്മയോടുള്ള ഭക്തിയിൽ കൂടുതൽ വളരുവാൻ ഇടവരുമെന്നും വിശ്വസിക്കുന്നു.
പരിശുദ്ധ അമ്മ, ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട അവസരങ്ങളിലൊക്കെ ഊന്നി പറഞ്ഞിട്ടുള്ളതാണ്. ലോകസമാധാനത്തിനും, നമുക്കാവശ്യമായ മറ്റു നന്മകളിൽ അഭിവൃദ്ധി പ്പെടുവാനും പരിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ പ. അമ്മ ഫാത്തിമായിലെ മൂന്നു കുട്ടികളോട് ആവശ്യപ്പെട്ടു.
ദിവ്യബലി കഴിഞ്ഞാൽ ഏറ്റവും വലിയ പ്രാർത്ഥനആയ ജപമാല പ്രാർത്ഥന ചൊല്ലുമ്പോൾ ഏകാഗ്രത ഇല്ലാത്ത ഒരനുഭവം ഏവരുടെയും ഒരു പരാതിയാണ്. ജപമാലയിൽ വാചീകപ്രാർഥനയും, രഹസ്യങ്ങളുടെ ധ്യാനവും, ശരീരവും, ആല്മാവും പോലെ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ജപമാല ധ്യാനാല്മകമായി ചൊല്ലേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.
ഇവിടെയാണ് വചനാധിഷ്ഠിധ ജപമാല സഹായകമാകുന്നത്. ജപമാലയിലെ ഒരു ദശകതത്തിലെ ഓരോ 'നന്മനിറഞ്ഞ മറിയമേ' എന്ന ജപം ചൊല്ലുന്നതിനും മുൻപായി ആ രഹസ്യവുമായി ബന്ധപ്പെട്ട ഒരു വാചനഭാഗം വായിക്കുന്നു. തന്മൂലം യേശുവിന്റെയും , മറിയത്തിന്റെയും ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചുള്ള ഒരു ചിത്രം മനസ്സിൽ വരൂകയും, ധാനിച്ചു ജപമാല ചെല്ലുന്നത് എളുപ്പമാകുകയും ചെയ്യുന്നു.
ഒരു ദശകം കഴിയുമ്പോൾ ആ ദശകത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട 10 വചന ഭാഗങ്ങൾ പൂർത്തിയാകുന്നു. അഞ്ചു ദശകങ്ങളുള്ള ഒരു ജപമാല പൂർത്തി യാകുമ്പോൾ ആ രഹസ്യവുമായി ബന്ധമുള്ള 50 വചന ഭാഗങ്ങൾ കൂടി പൂർത്തിയാകുന്നതിനാൽ, സംഭവങ്ങളുടെ വ്യക്തമായ ഒരു ചിത്രം മനസ്സിൽ രൂപമെടുക്കുന്നു.
ഉദാഹരണത്തിന് ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ നാം വചനാല്മകമായി ചൊല്ലുമ്പോൾ , യേശു ശിഷ്യന്മാരോടൊപ്പം ഗെത്സെമിൻ തോട്ടത്തിൽ പ്രവേശിച്ചു പ്രാർത്ഥിക്കുന്നത് മുതൽ ക്രൂശിതനായ യേശുവിന്റെ തിരുവിലാവ് കുന്തത്താൽ കുത്തിതുറക്കുന്നതവരെയുള്ള വാചനഭാഗങ്ങളിൽ കൂടി നാം കടന്നുപോകുന്നു എന്നതിനാൽ ധ്യാനാൽകമായി ജപമാലപൂർത്തി യാക്കുവാൻ സഹായകമാകുന്നു
ജപമാല സഹോദര സഖ്യത്തിൽ അംഗത്വം ലഭിക്കുവാൻ
ജപമാല ചൊല്ലുന്ന വിശ്വാസികളുടെ ഒരു അന്തർദേശീയ സംഘടനയാണ് പരി. ജപമാല സഹോദര സംഘം. 7 വയസ്സായ ഏതൊരു വിശ്വാസിക്കും അംഗമായി ചേരാവുന്നതാണു. അംഗത്വത്തിനു ഫീസ് ഒന്നും തന്നെയില്ല.
ആഴ്ചയിൽ ഒരിക്കൽ ജപമാല 20 ദിവ്യ രഹസ്യങ്ങൾ ധ്യാനിച്ച് ചൊല്ലുക എന്നതാണ് അംഗത്തിന്റെ ഒരേ ഒരു കടമ. കുടുംബ പ്രാർത്ഥനയിൽ ജപമാല ചൊല്ലുന്നവർക്ക് പ്രത്യേകമായി ജപമാല ചൊല്ലേണ്ട ആവശ്യമില്ലതാനും.
ഇന്ത്യയിൽ ആദ്യമായി പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിൽ 2014 ആണ് ഈ തിരുസംഘം സ്ഥാപിക്കപ്പെട്ടത്.
പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക
ഇതിനകം കേരളത്തിൽ തന്നെ ഒട്ടനവധി ജപമാല തിരു സംഘങ്ങൾ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു, പുതിയതായി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു .രണ്ടാമത്തേത് വല്ലാർപാടം ബസിലിക്കയിൽ ഈ വർഷം തന്നെ സ്ഥാപിക്കപ്പെട്ടു.
ജപമാല സഹോദര സഖ്ക്യാംഗ ങ്ങൾക്കു അനുവദിച്ചിട്ടുള്ള ആല്മീയാനുകൂല്യങ്ങൾ :
*അംഗത്വം ലഭിക്കുന്ന ദിവസം ഒരു പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നു.
* ക്രിസ്‌തുമസ്, ഈസ്റ്റർ, മംഗളവാർത്ത തിരുനാൾ, സ്വർഗാരോഹണം, പരിശുദ്ധ ജപമാല രാഞ്ജി തിരുനാൾ, വിശുദ്ധീകരണ തിരുനാൾ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ഒരു പൂർണ്ണ ദണ്ഡവിമോചനം അംഗങ്ങൾക്ക് ലഭിക്കുന്നു.
* കുടുംബങ്ങളിൽ, സന്യാസ ഭവനങ്ങളിൽ, ദേവാലയത്തിൽ ജപമാല ചൊല്ലുമ്പോൾ ഒരു പൂർണ്ണ ദണ്ഡവിമോചനം അംഗങ്ങൾക്ക് ലഭിക്കുന്നു.
* വെഞ്ചിരിച്ച ജപമാല ഉപയോഗിച്ചു പ്രാര്ഥിക്കുമ്പോഴെല്ലാം ഒരു ഭാഗിക ദണ്ഡവിമോചനം ലഭിക്കുന്നു.
* ഒരംഗം ഈ സംഘടന സ്താപിക്കപ്പെട്ടിട്ടുള്ള പള്ളിയിലെ അൾത്താരക്കു മുൻപിൽ പ്രാര്ഥിക്കുമ്പോഴെല്ലാം ഒരു ഭാഗിക ദണ്ഡവിമോചനം ലഭിക്കുന്നു.
വേറേ ഒട്ടനവധി ദണ്ഡവിമോചനങ്ങളും പാപ്പമാർ അംഗീകരിച്ചു നൽകിയിട്ടുണ്ട്.
* പ. അമ്മയുടെ പ്രത്യേക സംരക്ഷണം ലഭിക്കുന്നു.
* മറ്റംഗങ്ങളുടെ പ്രാർത്ഥനകളിലും, ഡൊമിനിക്കൻ സഭാംഗങ്ങളുടെ ദിവ്യബലികളിലും, പ്രാർത്ഥനകളിലും, നന്മ പ്രവർത്തികളിലും പങ്കാളിത്തം ലഭിക്കുന്നു.
* കൂടാതെ മരിച്ചാലും അംഗത്വം നഷ്ടപ്പെടുന്നില്ല. മരണശേഷവും ഒരംഗത്തിന് ലോക മെമ്പാടുമുള്ള മറ്റംഗങ്ങളുടെ പ്രാർത്ഥനയുടെയും, ത്യാഗ പ്രവർത്തികളുടെയും ഓഹരി ലഭിക്കുമെന്നർത്ഥം.
ജപമാല പ്രാർത്ഥിക്കുവാൻ വി. ജോൺ പോൾ ll നിർദ്ദേശിക്കുന്ന പത്തു കാര്യങ്ങൾ
* ജപമാല ചൊല്ലിയാൽ മാത്രം പോര, പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോട് ചേർന്ന് യേശുവിന്റെ ജീവിതത്തെ ക്കുറിച്ച് ധ്യാനിച്ച് ജപമാല പ്രാർത്ഥിക്കുക.
* യേശുവിന്റെ ജീവിതം പഠിച്ച്, സ്നേഹ ബന്ധത്തിൽ അവിടുത്തോട് ഒന്നാകാനുള്ള ലക്ഷ്യം വെയ്ക്കുക.
* ഓരോ ദിവ്യ രഹസ്യത്തെക്കുറിച്ചും ധ്യാനിക്കുക.
* ഓരോ ദിവ്യ രഹസ്യവും പ്രഖ്യാപിച്ച്തിനു ശേഷം, അതിനെ വെളിവാക്കുന്ന ഒരു ചിത്രം മനസ്സിൽ കൊണ്ടുവരുക.
* ഓരോ ദിവ്യ രഹസ്യത്തിനുശേഷവും അനുയോജ്യമായ ഒരു വിശുദ്ധ ഗ്രന്ഥ ഭാഗം വായിക്കുക.
* ദിവ്യ രഹസ്യത്തിലേക്ക് ശ്രെദ്ധ കേന്ദ്രീകരിക്കുവാനായി, ഓരോ ദിവ്യ രഹസ്യത്തിനും , ബൈബിൾ പാരായണത്തിനും ശേഷം ഏതാനും നിമിഷം മൗനം പാലിക്കുക.
* 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥന ചൊല്ലുമ്പോൾ, ഹൃദയം സ്വർഗീയ പിതാവിലേക്ക് ഉയർത്തുക.
* 'പരിശുദ്ധ മറിയമേ' എന്ന പ്രാർത്ഥനയിൽ കേന്ദ്ര ബിന്ദു യേശുവാണെന്നു ഓർക്കുക.
* 'പിതാവിന്റെയും, പുത്രന്റെയും' എന്ന പ്രാർത്ഥനയ്ക്ക് പ്രാധാന്യം നൽകുക, എന്തെന്നാൽ ത്രീയേക ദൈവത്തിനു മഹത്വം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യവും, ധ്യാനത്തിന്റെ ഏറ്റവും ഉന്നത തലവും.
* നമ്മുടെ പ്രാർത്ഥന അനുദിന ജീവിതത്തെ അഭിവൃദ്ധിപ്പെടുത്തുവാനായി പ്രാർത്ഥിക്കുക.
ജപമാല സഹോദരാംഗങ്ങളുടെ പ്രാർത്ഥന
പരിശുദ്ധ ജപമാല രാജ്ഞിയും, ഞങ്ങളുടെ അമ്മയുമായ പരിശുദ്ധ മറിയമേ, ഞങ്ങളുടെ ദുഃഖങ്ങളിലും, പരീക്ഷണങ്ങളിലും, ആവശ്യങ്ങളിലും ഞങ്ങൾ അങ്ങയുടെ അഭയം തേടി വരുന്നു. പാപം ഞങ്ങളെ ബാലഹീനറും, നിസ്സഹായരും ആക്കുന്നുവെങ്കിലും ദൈവ കൃപ സുഖപ്പെടുത്തുകയും, ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
അമ്മ സ്നേഹിച്ചതുപോലെ യേശുവിനെ സ്‌നേഹിക്കുവാനും, വിശ്വസിച്ചതുപോലെ വിശ്വസിക്കാനും, പ്രത്യാശിച്ചതുപോലെ പ്രത്യാശിക്കാനുമുള്ള കൃപയും അമ്മയുടെ മനസ്സിന്റെയും, ഹൃദയത്തിന്റെയും ശുദ്ധ തയും ഞങ്ങൾ യാചിക്കുന്നു.
പാപങ്ങളെക്കുറിച്ചു ശരിയായ മനഃസ്ഥാപം തന്ന് മറ്റുള്ളവരെ അമ്മയും യേശുവും സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ ഞങ്ങളെ പ്രാപ്തരാക്കണമെ. പരിശുദ്ധാല്മാവിന്റെ വരദാനങ്ങൾ ഞങ്ങൾക്ക് ലഭിച്ചു തരണമേ. അങ്ങിനെ അങ്ങേ ജ്ഞാനത്താൽ ഞങ്ങൾ ജ്ഞാനികളാകാനും, അങ്ങേ അറിവിനാൽ അറിവുള്ളവരാകുവാനും, അങ്ങേ തിരിച്ചറി വിനാൽ തിരിച്ചറിവുള്ളവരാകുവാനും , അങ്ങേ വിവേകത്താൽ വിവേകികൾ ആകാനും ,ക്ഷമയാൽ ക്ഷമയയുള്ളവരാകുവാനും, അങ്ങേ ആത്മ ധൈര്യത്താൽ ധീരരാകുവാനും, അങ്ങേ തിരുക്കുമാരന്റെ ജ്വലിക്കുന്ന തിരു ഹൃദയത്തിലെ ആഗ്രഹത്താൽ ഏവർക്കും നീതി ലഭിക്കുവാൻ തീഷ്ണതയോടെ ആഗ്രഹി ക്കുവാനും ഞങ്ങൾക്ക് കഴിയട്ടെ.
ജപമാല പ്രാർത്ഥിക്കുമ്പോൾ രഹസ്യങ്ങളിൽ അടങ്ങിയിരിക്കുന്ന വചനങ്ങളുടെ പൊരുൾ മനസ്സിലാക്കുവാൻ ഞങ്ങളുടെ മനസ്സുകൾ തുറക്കണമെ.
ഞങ്ങൾ സ്നേഹിക്കുന്ന ജപമാല സഹോദര സംഘാംഗങ്ങൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു. അവർ എവിടെ ആയിരുന്നാലും അവരെ സഹായിക്കുകയും, നയിക്കുകയും, കടാക്ഷിക്കുകയും അവരുടെ പരീക്ഷണ ങ്ങളിലും, സഹനങ്ങളിലും അവരെ ശക്തി പ്പെടുത്തുകയും ചെയ്യണമേ.
അമ്മയോടുള്ള സ്നേഹം പോലെ തന്നെ പരസ്പരം സ്നേഹത്തിലും വളരുവാനും അങ്ങേ തിരുക്കുമാരനോടും, പരിശുദ്ധ ജപമാലയോടും മരണം വരെ വിശ്വസ്തത പുലർത്തുന്ന വരാകുവാനും ഞങ്ങളെ സഹായിക്കേണമെ.
ശുദ്ധീകരണ സ്ഥലത്തിലെ ആല്മാക്കൾക്കു വേണ്ടി, പ്രത്യേകിച്ചും മരിച്ച ജപമാല സഹോദര സംഘാങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം വഹി ക്കേണമെ. അവർ സമാധാനത്തിൽ ആശ്വസിക്കട്ടെ.
അവസാനമായി ഞങ്ങളുടെ പ്രിയപ്പെട്ടവരോടു കൂടെ നിത്യമായി സ്വർഗത്തിൽ നിത്യതയിൽ വസിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുവാൻ സ്ഥിരോത്സാഹത്തോടെ വർത്തിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു.
(പരിശുദ്ധ ജപമാല സഹോദര സഖ്യത്തിൽ അംഗങ്ങളെ ചേർക്കുന്നത് നല്ലൊരു പ്രേഷിത വേല കൂടിയാണ്.)
ജപമാലയിൽനിന്നും ഒട്ടേറെ കൃപകളും ശക്തിയും നേടിയെടുത്ത വിശുദ്ധ ഡൊമിനിക്കെ, ഞങ്ങൾക്കുവേണ്ടി പ്രാര്ഥിക്കണമെ. ആമ്മേൻ
Other Blog Posts :
https://jacobacharuprambil.blogspot.com/?m=1
https://www.youtube.com/@rockeyjacob8869
All you wanted to know about HOLY ROSARY:
https://www.rosarymeds.com/book-orders/
വചനാധിഷ്ഠിധ ജപമാല
https://divineharmonylife.blogspot.com/2024/10/blog-post.html?m=1
Why become a member of the R. Confraternity :
The Secret of R. Confraternity
Rosary is our Weapon
Association of the Miraculous Medal
Quotes on the ROSARY
Stations of the Cross











Comments
Post a Comment