വചനാധിഷ്ഠിധ ജപമാല : പ്രകാശം

               http://divinepath.in/

           വചനാധിഷ്ഠിധ ജപമാല

    പ്രകാശത്തിന്റെ ദിവ്യ രഹസ്യങ്ങൾ

         “The rosary is a treasure of graces”

          -Pope Paul V



വചനാധിഷ്ഠിധ ജപമാല 

വചനാധിഷ്ഠിധ ജപമാല 

നമ്മുടെ പൂർവികർ ജപമാല  ചൊല്ലുവാൻ അവലംബിച്ചു പോന്ന രീതിയുടെ ഒരു പുനഃരാ വിഷ്‌ക്കരണമാണ് . ഇവിടെ ഓരോ 'നന്മനിറഞ്ഞ മറിയമേ' ചൊല്ലുന്നതിനും മുമ്പായി യേശു വിന്റെയും മറിയത്തിന്റെയും ജീവിതവുമായി ബന്ധപ്പെട്ട ഓരോ വചന ഭാഗങ്ങൾ കൂടി ധ്യാന വിഷയമാക്കുന്നു. വചനത്തിന്റെ ശക്തി കൂടി ജപമാലയോടു് ചേരുമ്പോൾ, ഈ വിധം ചൊല്ലുന്ന ജപമാല കൂടുതൽ ശക്തിയുള്ള ഒരു പ്രാർത്ഥനയായി മാറുന്നു. ജപമാല വീണ്ടും കൂടുതൽ ഫലപ്രദമാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓരോ രഹസ്യവുമായി ബന്ധപ്പെട്ട ആല്മീയ ഫലങ്ങളും,  അതിന്റെ ഒരു ചെറിയ വിചിന്തനവും  ഉൾക്കൊള്ളിക്കുന്നു.


പരിശുദ്ധ അമ്മ,  ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിലെവിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട അവസരങ്ങളി ലൊക്കെ ഊന്നി പറഞ്ഞിട്ടുള്ളതാണ്. ലോകസമാധാനത്തിനും, നമുക്കാവശ്യമായ മറ്റു നന്മകളിൽ അഭിവൃദ്ധിപ്പെടുവാനും പരിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ പ. അമ്മ ഫാത്തിമായിലെ മൂന്നു കുട്ടികളോട് ആവശ്യപ്പെട്ടു.

ദിവ്യബലി കഴിഞ്ഞാൽ ഏറ്റവും വലിയ പ്രാർത്ഥനയായ ജപമാല പ്രാർത്ഥന ചൊല്ലുമ്പോൾ ഏകാഗ്രത നഷ്ട്ടപ്പെട്ടു പോകുന്ന ഒരനുഭവം ഏവരുടേയും ഒരു പരാതിയാണ്. ജപമാലയിൽ വാചീകപ്രാർഥനയും, രഹസ്യ ങ്ങളുടെ ധ്യാനവും  ശരീരവും, ആല്മാവും പോലെ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന തിനാൽ, ജപമാല ധ്യാനാല്മകമായി ചൊല്ലേണ്ടതിന്റെ പ്രസക്തി  ഏറെയാണ്.

 

ഇവിടെയാണ് വചനാധിഷ്ഠിധ ജപമാല സഹായ കമാകുന്നത്.  വചനാധിഷ്ഠിധ  ജപമാല പ്രാർത്ഥനയിൽ,  ഓരോ 'നന്മനിറഞ്ഞ മറിയമേ'  എന്ന ജപം ചൊല്ലുന്നതിനും  മുൻപായി  ബന്ധപ്പെട്ട ഒരു വചനഭാഗം വായിക്കുന്ന തിനാൽ,  ഒരു ദശകത്തിലെ പത്തു  'നന്മനിറഞ്ഞ മറിയമേ'  പൂർത്തിയാകുമ്പോൾ നാം പത്തു വചന ഭാഗങ്ങളിൽ കൂടി കടന്നുപോകുന്നു. ഒരു ദശകം പൂർത്തിയാകുമ്പോൾ, അതിലെ സംഭവങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം മനസ്സിൽ വരൂകയും, ധ്യാനിച്ച് ജപമാല ചൊല്ലുന്നതിന്  ഇത് സഹായകമാകുകയും ചെയ്യുന്നു.


ഉദാഹരണത്തിന് സന്തോഷത്തിന്റെ  ദിവ്യ രഹസ്യത്തിലെ ഒന്നാമത്തെ ദശകം ചൊല്ലുമ്പോൾ,  ഗബ്രിയേൽ ദൂദൻ മറിയത്തിന് 'മംഗള വാർത്ത' നൽകുന്നത് മുതൽ 'ഇതാ കർത്താവിന്റെ ദാസി' എന്നു പറഞ്ഞു കൊണ്ട് മറിയം ദൈവ ഹിതത്തിന് പരിപൂർണമായി കീഴ് വഴങ്ങുന്നത് വരെയുള്ള പത്തു വചന ഭാഗങ്ങളാണ് നാം ധ്യാന വിഷയമാക്കുന്നത് .


 ഈ വിധം ഒരു വചനാധിഷ്ഠിധ ജപമാല പൂർത്തിയാക്കുമ്പോൾ, അഞ്ചു ദശകങ്ങളുമായി ബന്ധമുള്ള അൻപതു വചന ഭാഗങ്ങൾ കൂടി നമ്മുടെ ധ്യാനത്തിനു വിഷയമാക്കുന്നു.  ആയതിനാൽ , സന്തോഷത്തിന്റെ രഹസ്യങ്ങൾ  ധ്യാനിക്കുമ്പോൾ,  ഗബ്രിയേൽ ദൂദൻ മറിയത്തിന് മംഗള വാർത്ത നല്കുന്നതു മുതൽ ബാലനായ  യേശുവിനെ ദൈവാലയത്തിൽ കണ്ടെത്തുന്നത് വരെയുള്ള  സംഭവങ്ങളെ വരച്ചുകാട്ടുന്ന  അമ്പതു വചനഭാഗങ്ങൾ കൂടി ധ്യാന വിഷയമാകുന്നു, തൽഫലമായി അഞ്ചു ദശകങ്ങളിലായി ഉൾക്കൊള്ളിച്ചിട്ടുള്ള സംഭവങ്ങളുടെ ഒരു പൂർണ ചിത്രം മനസ്സിൽ രൂപം കൊള്ളുന്നു.


ജപമാല 'എത്ര ചൊല്ലി' എന്നതിനേക്കാൾ 'എങ്ങിനെ ചൊല്ലി' എന്നതിനാണു പ്രാധാന്യമെന്നതിനാൽ  ഒരു ജപമാല ഭക്തിയോടെ, ധ്യാനിച്ച് ചൊല്ലുന്നതാണ് അലസമായി കൂടുതൽ എണ്ണം ജപമാല  ചൊല്ലുന്നതിനേക്കാൾ അഭികാമ്യം. ഇവിടെ കൊടുത്തിട്ടുള്ള വചനാധിഷ്ഠിധ ജപമാലയും, അനുബന്ധമായി കൊടുത്തിട്ടുള്ള  ചിത്രങ്ങളും ഏവർക്കും ജപമാല  ധ്യാനാല്മകമായി ചൊല്ലുവാൻ സഹായകമാകുമെന്നും അങ്ങിനെ പരിശുദ്ധ അമ്മയോടുള്ള ഭക്തിയിൽ കൂടുതൽ വളരുവാൻ ഇടവരുമെന്നും  വിശ്വസിക്കുന്നു. 


പരിശുദ്ധ അമ്മ,  ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട അവസരങ്ങളിലൊക്കെ ഊന്നി പറഞ്ഞിട്ടുള്ളതാണ്. ലോകസമാധാനത്തിനും, നമുക്കാവശ്യമായ മറ്റു നന്മകളിൽ അഭിവൃദ്ധി പ്പെടുവാനും പരിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ പ. അമ്മ ഫാത്തിമായിലെ മൂന്നു കുട്ടികളോട് ആവശ്യപ്പെട്ടു.


ദിവ്യബലി കഴിഞ്ഞാൽ ഏറ്റവും വലിയ പ്രാർത്ഥനആയ ജപമാല പ്രാർത്ഥന ചൊല്ലുമ്പോൾ ഏകാഗ്രത ഇല്ലാത്ത ഒരനുഭവം ഏവരുടെയും ഒരു പരാതിയാണ്. ജപമാലയിൽ വാചീകപ്രാർഥനയും, രഹസ്യങ്ങളുടെ ധ്യാനവും,  ശരീരവും, ആല്മാവും പോലെ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ജപമാല ധ്യാനാല്മകമായി ചൊല്ലേണ്ടത്  വളരെ പ്രധാനപ്പെട്ടതാണ്.

 

ഇവിടെയാണ്   വചനാധിഷ്ഠിധ ജപമാല   സഹായകമാകുന്നത്.  ജപമാലയിലെ ഒരു ദശകതത്തിലെ ഓരോ 'നന്മനിറഞ്ഞ മറിയമേ'  എന്ന ജപം ചൊല്ലുന്നതിനും  മുൻപായി ആ രഹസ്യവുമായി ബന്ധപ്പെട്ട ഒരു വാചനഭാഗം വായിക്കുന്നു.  തന്മൂലം യേശുവിന്റെയും , മറിയത്തിന്റെയും ജീവിതവുമായി ബന്ധപ്പെട്ട  സംഭവങ്ങളെക്കുറിച്ചുള്ള ഒരു ചിത്രം മനസ്സിൽ വരൂകയും, ധാനിച്ചു ജപമാല ചെല്ലുന്നത് എളുപ്പമാകുകയും ചെയ്യുന്നു.  


ഒരു ദശകം കഴിയുമ്പോൾ ആ ദശകത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട 10 വചന ഭാഗങ്ങൾ പൂർത്തിയാകുന്നു. അഞ്ചു ദശകങ്ങളുള്ള ഒരു ജപമാല പൂർത്തി യാകുമ്പോൾ ആ രഹസ്യവുമായി ബന്ധമുള്ള 50 വചന ഭാഗങ്ങൾ കൂടി പൂർത്തിയാകുന്നതിനാൽ, സംഭവങ്ങളുടെ വ്യക്തമായ ഒരു ചിത്രം മനസ്സിൽ രൂപമെടുക്കുന്നു. 


ഉദാഹരണത്തിന് ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ നാം വചനാല്മകമായി ചൊല്ലുമ്പോൾ , യേശു ശിഷ്യന്മാരോടൊപ്പം ഗെത്സെമിൻ തോട്ടത്തിൽ പ്രവേശിച്ചു പ്രാർത്ഥിക്കുന്നത് മുതൽ ക്രൂശിതനായ യേശുവിന്റെ തിരുവിലാവ് കുന്തത്താൽ കുത്തിതുറക്കുന്നതവരെയുള്ള  വാചനഭാഗങ്ങളിൽ കൂടി നാം കടന്നുപോകുന്നു എന്നതിനാൽ ധ്യാനാൽകമായി ജപമാലപൂർത്തി യാക്കുവാൻ സഹായകമാകുന്നു



  പ്രകാശത്തിന്റെ ദിവ്യ രഹസ്യങ്ങൾ





1.യേശുവിന്റെ ജ്ഞാനസ്നാനം

ആല്മീയ ഫലം - പരിശുദ്ധാല്മാവിനോടുള്ള  തുറവി


വചനാധിഷ്ഠിധ ജപമാല


നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ  ജോര്‍ദ്ദാന്‍ നദിയില്‍  മാമ്മോദീസ സ്വീകരിച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവിടുത്തെ മേല്‍ എഴുന്നള്ളി വന്നതിനെയും ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന്‌ സ്വര്‍ഗ്ഗത്തില്‍ നിന്നും അരുളപ്പാടുണ്ടായ തിനെയും കുറിച്ച് നമുക്ക് ധ്യാനിക്കാം".


പരിശുദ്ധ ദൈവമാതാവേ, പാപം അറിയാത്ത യേശു പാപികളോടൊപ്പം പാപമോചനത്തിന്‍റെ ജ്ഞാനസ്നാനം സ്വീകരിച്ചുകൊണ്ട് സ്വയം വിനീതനായപ്പോള്‍ ദൈവപിതാവ് യേശുവില്‍ അങ്ങേയറ്റം പ്രസാദിച്ചുവല്ലോ (2 കോറി 5:21, ഫിലി. 2:9); അങ്ങയേയും അങ്ങയുടെ തിരുക്കുമാരനേയും അനുകരിച്ച് വിനീതരായി വര്‍ത്തിക്കുവാനും പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങളാല്‍ നിറഞ്ഞ് ദൈവത്തിന്‍റെ പ്രിയപ്പെട്ട മക്കളായി ജീവിക്കുവാനും വേണ്ട പ്രകാശം ലഭിക്കുവാനായി  ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ.


 +സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...

  

1. അക്കാലത്ത്‌ സ്‌നാപക യോഹന്നാന്‍ യൂദയായിലെ മരുഭൂമിയില്‍ വന്നു പ്രസംഗിച്ചു:

മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.

മത്തായി 3 : 1/2


+ നന്മനിറഞ്ഞ മറിയമേ ...


2. ജറുസലെമിലും യൂദയാ മുഴുവനിലും ജോര്‍ദാന്‍െറ പരിസരപ്രദേശങ്ങളിലും

നിന്നുള്ള ജനംഅവന്‍െറ അടുത്തെത്തി. അവർ  പാപങ്ങള്‍ ഏറ്റുപറഞ്ഞ്‌, ജോര്‍ദാന്‍ നദിയില്‍ വച്ച്‌ അവനില്‍ നിന്നു സ്‌നാനം സ്വീകരിച്ചു.

മത്തായി 3 : 5/6


+ നന്മനിറഞ്ഞ മറിയമേ ...


3. മാനസാന്തരത്തിനായി ഞാന്‍ ജലം കൊണ്ടു നിങ്ങളെ സ്‌നാനപ്പെടുത്തി. എന്‍െറ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്‌തൻ.

മത്തായി 3:11


+ നന്മനിറഞ്ഞ മറിയമേ ...


4. അവന്‍െറ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല.

മത്തായി 3 : 11


+ നന്മനിറഞ്ഞ മറിയമേ ...


5.  അവന്‍ പരിശുദ്‌ധാത്‌മാവിനാലും അഗ്‌നിയാലും നിങ്ങളെ സ്‌നാന പ്പെടുത്തും.

മത്തായി 3 : 11


+ നന്മനിറഞ്ഞ മറിയമേ ...


6. വീശുമുറം അവന്‍െറ കൈയിലുണ്ട്‌. അവന്‍ കളം വെടിപ്പാക്കി, ഗോതമ്പ്‌ അറപ്പുരയില്‍ ശേഖരിക്കും; പതിര്‌ കെടാത്ത 

തീയില്‍ കത്തിച്ചു കളയുകയും ചെയ്യും.

മത്തായി 3 : 11/12


+ നന്മനിറഞ്ഞ മറിയമേ ...


7.യേശു യോഹന്നാനില്‍ നിന്നു സ്‌നാനം സ്വീകരിക്കാന്‍ ഗലീലിയില്‍ നിന്നു ജോര്‍ദാനില്‍ അവന്‍െറ അടുത്തേക്കു വന്നു.

മത്തായി 3 : 13


+ നന്മനിറഞ്ഞ മറിയമേ ...


8.ഞാന്‍ നിന്നില്‍നിന്ന്‌ സ്‌നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്‍െറ അടുത്തേക്കു വരുന്നുവോ എന്നു ചോദിച്ചുകൊണ്ട്‌ യോഹന്നാന്‍ അവനെ തടഞ്ഞു.

മത്തായി 3 : 14


+ നന്മനിറഞ്ഞ മറിയമേ ...


9. എന്നാല്‍, യേശു പറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക്‌ ഉചിതമാണ്‌. അവന്‍ സമ്മതിച്ചു.

മത്തായി 3 : 15


+ നന്മനിറഞ്ഞ മറിയമേ ...


10. സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്‌മാവ്‌ പ്രാവിന്‍െറ രൂപത്തില്‍ തന്‍െറ മേല്‍ ഇറങ്ങിവരുന്നത്‌ അവന്‍ കണ്ടു. ഇവന്‍ എന്‍െറ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന്‌ ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു.

മത്തായി 3 : 16/17


+ നന്മനിറഞ്ഞ മറിയമേ ...

+പിതാവിനും, പുത്രനും 


2.കാനായിലെ കല്യാണം

ആല്മീയ ഫലം - മറിയം വഴി യേശുവിലേക്ക്



നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ കാനായിലെ കല്യാണ വിരുന്നില്‍ വച്ച് തന്‍റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അപേക്ഷ സ്വീകരിച്ച് അത്ഭുതകരമായി വെള്ളം വീഞ്ഞാക്കി തന്‍റെ മഹത്വം വെളിപ്പെടുത്തിയതിനെക്കുറിച്ച്  നമുക്ക് ധ്യാനിക്കാം".


പരിശുദ്ധ ദൈവമാതാവേ, അങ്ങയുടെ പുത്രനായ യേശു പറയുന്നതുപോലെ പ്രവര്‍ത്തിക്കുവാനാണല്ലോ അങ്ങ് ഞങ്ങളെ ഉപദേശിക്കുന്നത്. ഞങ്ങളുടെ പാദങ്ങള്‍ക്ക് വിളക്കും പാതയില്‍ പ്രകാശവുമായ (സങ്കീ 119:105) യേശുവിന്‍റെ വചനങ്ങള്‍ ക്കനുസരിച്ച് ജീവിച്ചുകൊണ്ട് സദാ അവിടുത്തെ മഹത്വം ദര്‍ശിക്കുവാന്‍ വേണ്ട പ്രകാശം ലഭിക്കുന്നതിനായി ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ


+സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...


1. മൂന്നാം ദിവസം, ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്‍െറ അമ്മ അവിടെയുണ്ടായിരുന്നു. യേശുവും ശിഷ്യന്‍മാരും വിരുന്നിനു ക്‌ഷണിക്കപ്പെട്ടിരുന്നു.

യോഹന്നാന്‍ 2 : 1/2


+ നന്മനിറഞ്ഞ മറിയമേ ...


2. അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്‍െറ അമ്മ അവനോടു  പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല.

യോഹന്നാന്‍ 2 : 3


+ നന്മനിറഞ്ഞ മറിയമേ ...


3. യേശു അവളോടു പറഞ്ഞു: സ്‌ത്രീയേ, എനിക്കും നിനക്കും എന്ത്‌? എന്‍െറ സമയം ഇനിയും ആയിട്ടില്ല.

യോഹന്നാന്‍ 2 : 4


+ നന്മനിറഞ്ഞ മറിയമേ ..

.

4.അവന്‍െറ അമ്മപരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.

യോഹന്നാന്‍ 2 : 5


+ നന്മനിറഞ്ഞ മറിയമേ ...


5. യഹൂദരുടെ ശുദ്‌ധീകരണ കര്‍മത്തിനുള്ള വെള്ളം നിറയ്‌ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു.

യോഹന്നാന്‍ 2 : 6


+ നന്മനിറഞ്ഞ മറിയമേ ...


6.ഭരണികളില്‍ വെള്ളം നിറയ്‌ക്കുവിന്‍ എന്ന്‌ യേശു അവരോടു കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു.

യോഹന്നാന്‍ 2 : 7


+ നന്മനിറഞ്ഞ മറിയമേ ...


7.ഇനി പകര്‍ന്നു കലവറക്കാരന്‍െറ 

അടുത്തു കൊണ്ടുചെല്ലുവിന്‍ എന്ന്‌ അവന്‍ പറഞ്ഞു. അവര്‍ അപ്രകാരം ചെയ്‌തു.

യോഹന്നാന്‍ 2:8


+ നന്മനിറഞ്ഞ മറിയമേ ...


8. കലവറക്കാരന്‍ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി. അത്‌ എവിടെനിന്നാണെന്ന്‌ അവന്‍ അറിഞ്ഞില്ല. എന്നാല്‍, വെള്ളം കോരിയ പരിചാരകര്‍ അറിഞ്ഞിരുന്നു.

യോഹന്നാന്‍ 2 : 9


+ നന്മനിറഞ്ഞ മറിയമേ ...


9.അവന്‍ മണവാളനെ വിളിച്ചു പറഞ്ഞു:എല്ലാവരും മേല്‍ത്തരം വീഞ്ഞ്‌ ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചു കഴിയുമ്പോള്‍ താഴ്‌ന്നതരവും. എന്നാല്‍, നീ നല്ല വീഞ്ഞ്‌ ഇതുവരെയും സൂക്‌ഷിച്ചുവച്ചുവല്ലോ.

യോഹന്നാന്‍ 2 : 10


+ നന്മനിറഞ്ഞ മറിയമേ ...


10.യേശു തന്‍െറ മഹത്വം വെളിപ്പെടുത്തുന്നതിനു പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്‌, ഗലീലിയിലെ കാനായില്‍ ചെയ്‌ത ഈ അദ്‌ഭുതം. അവന്‍െറ ശിഷ്യന്‍മാര്‍ അവനില്‍ വിശ്വസിച്ചു.

യോഹന്നാന്‍ 2 : 11


+ നന്മനിറഞ്ഞ മറിയമേ ...

+പിതാവിനും, പുത്രനും 


3.ഈശോയുടെ ദൈവരാജ്യ പ്രഘോഷണം

ആല്മീയ ഫലം - മനസാന്തരവും, ദൈവ വിശ്വാസവും



നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ ദൈവരാജ്യത്തിന്‍റെ ആഗമനം അറിയിച്ചുകൊണ്ട് അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ എന്ന്‌ ആഹ്വാനം ചെയ്തതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം".


പരിശുദ്ധ ദൈവമാതാവേ, അനുരഞ്ജനമെന്ന കൂദാശയിലൂടെ ഞങ്ങളുടെ പാപമാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ച് ദൈവത്തിങ്കലേയ്ക്ക് തിരിച്ചു വരുവാനും "ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണെന്ന്‌" (റോമ 14:17) വിശ്വസിക്കുവാനും വേണ്ട പ്രകാശം ഞങ്ങള്‍ക്ക് ലഭിക്കുവാനായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ


+സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...


1. അന്‌ധകാരത്തില്‍ സ്‌ഥിതിചെയ്‌തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്‍െറ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്‌തി ഉദയം ചെയ്‌തു. അപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കാന്‍ തുടങ്ങി: മാനസാന്തരപ്പെടുവിൻ, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.

മത്തായി 4 : 16/17


+ നന്മനിറഞ്ഞ മറിയമേ ...


2.ഞാന്‍ വന്നിരിക്കുന്നത്‌ നീതിമാ ന്‍മാരെ വിളിക്കാനല്ല, പാപികളെ പശ്‌ചാത്താപത്തിലേക്കു ക്‌ഷണിക്കാനാണ്‌.

ലൂക്കാ 5 : 32


+ നന്മനിറഞ്ഞ മറിയമേ ...


3. ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌.

മത്തായി 5 : 3


+ നന്മനിറഞ്ഞ മറിയമേ ...


4. വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും.

മത്തായി 5 : 4


+ നന്മനിറഞ്ഞ മറിയമേ ...


5. ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഭൂമി അവകാശമാക്കും.

മത്തായി 5 : 5


+ നന്മനിറഞ്ഞ മറിയമേ ...


6. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്‌തി ലഭിക്കും.

മത്തായി 5 : 6


+ നന്മനിറഞ്ഞ മറിയമേ ...


7. കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും.

മത്തായി 5 : 7


+ നന്മനിറഞ്ഞ മറിയമേ ...


8. ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും.

മത്തായി 5 : 8


+ നന്മനിറഞ്ഞ മറിയമേ ...


9.സമാധാനം സ്‌ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍ മാരെന്നു വിളിക്കപ്പെടും.

മത്തായി 5 : 9


+ നന്മനിറഞ്ഞ മറിയമേ ...


10. നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌.

മത്തായി 5 : 10


+ നന്മനിറഞ്ഞ മറിയമേ ...

+പിതാവിനും, പുത്രനും 


4.യേശുവിന്റെ രൂപാന്തരീകരണം

ആല്മീയ ഫലം - വിശുദ്ധിയിലേക്കുള്ള വിളി.



നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ താബോര്‍ മലയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ രൂപാന്തരപ്പെട്ടതിനെയും "ഇവന്‍ എന്‍റെ പ്രിയപുത്രനാകുന്നു, ഇവനെ നിങ്ങള്‍ ശ്രവിക്കുവിന്‍" എന്ന്‌ സ്വര്‍ഗ്ഗീയ അരുളപ്പാട് ഉണ്ടായതിനെയും കുറിച്ച് നമുക്ക് ധ്യാനിക്കാം".


പരിശുദ്ധ ദൈവമാതാവേ, ഒരിക്കല്‍ ഞങ്ങളും യേശുവിനോടൊപ്പം രൂപാന്തരം പ്രാപിക്കുകയും അവിടുത്തെ മഹത്വത്തില്‍ പ്രവേശിക്കുകയും ചെയ്യുമെന്ന വിശ്വാസം ആഴമാക്കിക്കൊണ്ട് ഇടുങ്ങിയ വഴിയിലൂടെയുള്ള ഞങ്ങളുടെ ജീവിതയാത്ര മുന്നോട്ട് നയിക്കുവാന്‍ വേണ്ട പ്രകാശം ലഭിക്കുവാനായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ.


+സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...


1. യേശു, ആറു ദിവസം കഴിഞ്ഞ്‌ പത്രോസ്‌, യാക്കോബ്‌, അവന്‍െറ സഹോദരന്‍ യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട്‌ ഒരു ഉയര്‍ന്ന മലയിലേക്കുപോയി.

മത്തായി 17 : 1


+ നന്മനിറഞ്ഞ മറിയമേ ...


2. അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്‍െറ മുഖം സൂര്യനെപ്പോലെവെട്ടിത്തിളങ്ങി. അവന്‍െറ വസ്‌ത്രം പ്രകാശംപോലെ ധവളമായി.

മത്തായി 17 : 2


+ നന്മനിറഞ്ഞ മറിയമേ ...


3.നിദ്രാവിവശരായിരുന്നിട്ടും പത്രോസും കൂടെയുള്ളവരും ഉണര്‍ന്നിരുന്നു. അവര്‍ അവന്‍െറ മഹത്വം ദര്‍ശിച്ചു; അവനോടുകൂടെ നിന്ന ഇരുവരെയും കണ്ടു.

ലൂക്കാ 9 : 32


+ നന്മനിറഞ്ഞ മറിയമേ ...


4. മോശയും ഏലിയായും അവനോടു സംസാരിക്കുന്നതായി അവര്‍ കണ്ടു.

മത്തായി 17 : 3j


+ നന്മനിറഞ്ഞ മറിയമേ ...


5. പത്രോസ്‌ യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നാം ഇവിടെ യായിരിക്കുന്നതു നല്ലതാണ്‌. നിനക്കു സമ്മതമാണെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം - ഒന്നു നിനക്ക്‌, ഒന്നു മോശയ്‌ക്ക്‌, ഒന്ന്‌ ഏലിയായ്‌ക്ക്‌.

മത്തായി 17 : 4


+ നന്മനിറഞ്ഞ മറിയമേ ...


6.അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരുമേഘംവന്ന്‌ അവരെ ആവരണം ചെയ്‌തു. മേഘത്തില്‍നിന്ന്‌ ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്‍െറ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്‍െറ വാക്കു ശ്രവിക്കുവിന്‍.

മത്തായി 17 : 5


+ നന്മനിറഞ്ഞ മറിയമേ ...


7. ഇതുകേട്ട ക്‌ഷണത്തില്‍ ശിഷ്യന്‍മാര്‍ കമിഴ്‌ന്നു വീണു; അവര്‍ ഭയവിഹ്വലരായി.

മത്തായി 17 : 6


+ നന്മനിറഞ്ഞ മറിയമേ ...


8. യേശു സമീപിച്ച്‌ അവരെ സ്‌പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേല്‍ക്കുവിന്‍, ഭയപ്പെടേണ്ടാ.

മത്തായി 17 : 7


+ നന്മനിറഞ്ഞ മറിയമേ ...


9. അവര്‍ കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല.

മത്തായി 17 : 8


+ നന്മനിറഞ്ഞ മറിയമേ ...


10. മലയില്‍നിന്ന്‌ ഇറങ്ങുമ്പോള്‍ യേശു അവരോട്‌ ആജ്‌ഞാപിച്ചു: മനുഷ്യപുത്രന്‍ മരിച്ചവരില്‍ നിന്ന്‌ ഉയിര്‍പ്പിക്കപ്പെടുന്നതുവരെ നിങ്ങള്‍ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുത്‌.

മത്തായി 17 : 9


+ നന്മനിറഞ്ഞ മറിയമേ ...

+പിതാവിനും, പുത്രനും 


5.വിശുദ്ധ കുർബാനയുടെ സ്ഥാപനം

ആല്മീയ ഫലം - വിശുദ്ധ ബലിയിൽ പൂർണ പങ്കാളിത്തം.



"നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ അന്ത്യഅത്താഴവേളയില്‍ നമ്മോടുള്ള സ്നേഹത്തിന്‍റെ ഉടമ്പടിയായി തന്‍റെ ശരീരരക്തങ്ങള്‍ പങ്കുവച്ചു നല്കുന്ന പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം".


പരിശുദ്ധ ദൈവമാതാവേ, ഒരേ അപ്പം ഭക്ഷിക്കുകയും ഒരേ പാനപാത്രത്തില്‍ നിന്നും കുടിക്കുകയും ചെയ്യുന്ന ഞങ്ങളെല്ലാവരും ക്രിസ്തുവില്‍ ഒരു സജീവ ബലിവസ്തുവായി പരിണമിക്കുവാനും ഒരു സ്നേഹസമൂഹമായി വളരുവാനും വേണ്ട പ്രകാശം ലഭിക്കുവാനായി ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ


+സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...


1. പുളിപ്പില്ലാത്ത അപ്പത്തിന്‍െറ ഒന്നാം ദിവസം ശിഷ്യന്‍മാര്‍ യേശുവിന്‍െറ അടുത്തുവന്നു ചോദിച്ചു: നിനക്കു പെസഹാ എവിടെ ഒരുക്കണമെന്നാണ്‌ നീ ആഗ്രഹിക്കുന്നത്‌?

മത്തായി 26 : 17


+ നന്മനിറഞ്ഞ മറിയമേ ...


2. അവന്‍ പറഞ്ഞു: നിങ്ങള്‍ പട്ടണത്തില്‍ പോയി ഇന്നയാളുടെ അടുത്തു ചെന്ന്‌ പറയുക: ഗുരു പറയുന്നു, എന്‍െറ സമയം സമാഗതമായി; ഞാന്‍ എന്‍െറ ശിഷ്യന്‍മാരോടുകൂടെ നിന്‍െറ വീട്ടില്‍ പെസഹാ ആചരിക്കും.

മത്തായി 26 : 18


+ നന്മനിറഞ്ഞ മറിയമേ ...


3. അവര്‍ ഭക്‌ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത്‌ ആശീര്‍വദിച്ചു മുറിച്ച്‌ ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: വാങ്ങി ഭക്‌ഷിക്കുവിന്‍; ഇത്‌ എന്‍െറ ശരീരമാണ്‌.

മത്തായി 26 : 26


+ നന്മനിറഞ്ഞ മറിയമേ ...


4. അനന്തരം പാനപാത്രമെടുത്ത്‌ കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌ അവര്‍ക്കു കൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍.ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും 

ഉടമ്പടിയുടേതുമായ എന്‍െറ രക്‌തമാണ്‌.

മത്തായി 26 :27/ 28


+ നന്മനിറഞ്ഞ മറിയമേ ...


5. ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍െറ പിതാവിന്‍െറ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതു പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്നു ഞാന്‍ വീണ്ടും കുടിക്കുകയില്ല.

മത്തായി 26 : 29


+ നന്മനിറഞ്ഞ മറിയമേ ...


6 . യേശു മറുപടി പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങള്‍ക്ക്‌ സ്വര്‍ഗത്തില്‍നിന്ന്‌ അപ്പം തന്നത്‌; എന്‍െറ പിതാവാണ്‌ സ്വര്‍ഗത്തില്‍ നിന്ന്‌ നിങ്ങള്‍ക്കു യഥാര്‍ഥമായ അപ്പം തരുന്നത്‌. എന്തെന്നാല്‍, ദൈവത്തിന്‍െറ അപ്പം സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന്‌ ലോകത്തിനു ജീവന്‍ നല്‍കുന്നതത്ര.

യോഹന്നാന്‍ 6 : 32/33


+ നന്മനിറഞ്ഞ മറിയമേ ...


7. യേശു അവരോടു പറഞ്ഞു: ഞാനാണ്‌ ജീവന്‍െറ അപ്പം. എന്‍െറ അടുത്തു വരുന്നവന്‌ ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന്‌ ദാഹിക്കുകയുമില്ല.

യോഹന്നാന്‍ 6 : 35


+ നന്മനിറഞ്ഞ മറിയമേ ...


8. സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍െറ ജീവനു വേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍െറ ശരീരമാണ്‌.

യോഹന്നാന്‍ 6 : 51


+ നന്മനിറഞ്ഞ മറിയമേ ...


9. എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.

യോഹന്നാന്‍ 6 : 54


+ നന്മനിറഞ്ഞ മറിയമേ ...


10. എന്തെന്നാല്‍, എന്‍െറ ശരീരം യഥാര്‍ഥ ഭക്‌ഷണമാണ്‌. എന്‍െറ രക്‌തം യഥാര്‍ഥ പാനീയവുമാണ്‌. എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.

യോഹന്നാന്‍ 6 : 55/56


+ നന്മനിറഞ്ഞ മറിയമേ ...

+പിതാവിനും, പുത്രനും 


                                           




Rosary Confraternity:

https://jacobacharuprambil.blogspot.com/2023/05/blog-post_24.html?m=1#more


Scapular Confraternity:

https://jacobacharuprambil.blogspot.com/2023/05/confraternity-of-brown-scapular.html


All you wanted to know about HOLY  ROSARY:

https://youtu.be/LDqiizf7wVA


https://www.rosarymeds.com/book-orders/


Stations of the Cross

https://youtu.be/35H2avmCDyQ







.  



Comments

Popular posts from this blog

പരിശുദ്ധ ജപമാല സഹോദര സഖ്യം

Confraternity of the Brown Scapular

Weird and Wonderful: A Closer Look at the World's Strangest Birds"