വചനാധിഷ്ഠിധ ജപമാല - ദുഃഖം
വചനാധിഷ്ഠിധ ജപമാല
ദുഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ
“The Rosary is THE WEAPON” for these times.
-St. Padre Pioവചനാധിഷ്ഠിധ ജപമാല
വചനാധിഷ്ഠിധ ജപമാല
നമ്മുടെ പൂർവികർ ജപമാല ചൊല്ലുവാൻ അവലംബിച്ചു പോന്ന രീതിയുടെ ഒരു പുനഃരാ വിഷ്‌ക്കരണമാണ് . ഇവിടെ ഓരോ 'നന്മനിറഞ്ഞ മറിയമേ' ചൊല്ലുന്നതിനും മുമ്പായി യേശു വിന്റെയും മറിയത്തിന്റെയും ജീവിതവുമായി ബന്ധപ്പെട്ട ഓരോ വചന ഭാഗങ്ങൾ കൂടി ധ്യാന വിഷയമാക്കുന്നു. വചനത്തിന്റെ ശക്തി കൂടി ജപമാലയോടു് ചേരുമ്പോൾ, ഈ വിധം ചൊല്ലുന്ന ജപമാല കൂടുതൽ ശക്തിയുള്ള ഒരു പ്രാർത്ഥനയായി മാറുന്നു. ജപമാല വീണ്ടും കൂടുതൽ ഫലപ്രദമാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓരോ രഹസ്യവുമായി ബന്ധപ്പെട്ട ആല്മീയ ഫലങ്ങളും, അതിന്റെ ഒരു ചെറിയ വിചിന്തനവും ഉൾക്കൊള്ളിക്കുന്നു.
പരിശുദ്ധ അമ്മ, ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിലെവിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട അവസരങ്ങളി ലൊക്കെ ഊന്നി പറഞ്ഞിട്ടുള്ളതാണ്. ലോകസമാധാനത്തിനും, നമുക്കാവശ്യമായ മറ്റു നന്മകളിൽ അഭിവൃദ്ധിപ്പെടുവാനും പരിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ പ. അമ്മ ഫാത്തിമായിലെ മൂന്നു കുട്ടികളോട് ആവശ്യപ്പെട്ടു.
ദിവ്യബലി കഴിഞ്ഞാൽ ഏറ്റവും വലിയ പ്രാർത്ഥനയായ ജപമാല പ്രാർത്ഥന ചൊല്ലുമ്പോൾ ഏകാഗ്രത നഷ്ട്ടപ്പെട്ടു പോകുന്ന ഒരനുഭവം ഏവരുടേയും ഒരു പരാതിയാണ്. ജപമാലയിൽ വാചീകപ്രാർഥനയും, രഹസ്യ ങ്ങളുടെ ധ്യാനവും ശരീരവും, ആല്മാവും പോലെ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന തിനാൽ, ജപമാല ധ്യാനാല്മകമായി ചൊല്ലേണ്ടതിന്റെ പ്രസക്തി ഏറെയാണ്.
ഇവിടെയാണ് വചനാധിഷ്ഠിധ ജപമാല സഹായ കമാകുന്നത്. വചനാധിഷ്ഠിധ ജപമാല പ്രാർത്ഥനയിൽ, ഓരോ 'നന്മനിറഞ്ഞ മറിയമേ' എന്ന ജപം ചൊല്ലുന്നതിനും മുൻപായി ബന്ധപ്പെട്ട ഒരു വചനഭാഗം വായിക്കുന്ന തിനാൽ, ഒരു ദശകത്തിലെ പത്തു 'നന്മനിറഞ്ഞ മറിയമേ' പൂർത്തിയാകുമ്പോൾ നാം പത്തു വചന ഭാഗങ്ങളിൽ കൂടി കടന്നുപോകുന്നു. ഒരു ദശകം പൂർത്തിയാകുമ്പോൾ, അതിലെ സംഭവങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം മനസ്സിൽ വരൂകയും, ധ്യാനിച്ച് ജപമാല ചൊല്ലുന്നതിന് ഇത് സഹായകമാകുകയും ചെയ്യുന്നു.
ഉദാഹരണത്തിന് സന്തോഷത്തിന്റെ ദിവ്യ രഹസ്യത്തിലെ ഒന്നാമത്തെ ദശകം ചൊല്ലുമ്പോൾ, ഗബ്രിയേൽ ദൂദൻ മറിയത്തിന് 'മംഗള വാർത്ത' നൽകുന്നത് മുതൽ 'ഇതാ കർത്താവിന്റെ ദാസി' എന്നു പറഞ്ഞു കൊണ്ട് മറിയം ദൈവ ഹിതത്തിന് പരിപൂർണമായി കീഴ് വഴങ്ങുന്നത് വരെയുള്ള പത്തു വചന ഭാഗങ്ങളാണ് നാം ധ്യാന വിഷയമാക്കുന്നത് .
ഈ വിധം ഒരു വചനാധിഷ്ഠിധ ജപമാല പൂർത്തിയാക്കുമ്പോൾ, അഞ്ചു ദശകങ്ങളുമായി ബന്ധമുള്ള അൻപതു വചന ഭാഗങ്ങൾ കൂടി നമ്മുടെ ധ്യാനത്തിനു വിഷയമാക്കുന്നു. ആയതിനാൽ , സന്തോഷത്തിന്റെ രഹസ്യങ്ങൾ ധ്യാനിക്കുമ്പോൾ, ഗബ്രിയേൽ ദൂദൻ മറിയത്തിന് മംഗള വാർത്ത നല്കുന്നതു മുതൽ ബാലനായ യേശുവിനെ ദൈവാലയത്തിൽ കണ്ടെത്തുന്നത് വരെയുള്ള സംഭവങ്ങളെ വരച്ചുകാട്ടുന്ന അമ്പതു വചനഭാഗങ്ങൾ കൂടി ധ്യാന വിഷയമാകുന്നു, തൽഫലമായി അഞ്ചു ദശകങ്ങളിലായി ഉൾക്കൊള്ളിച്ചിട്ടുള്ള സംഭവങ്ങളുടെ ഒരു പൂർണ ചിത്രം മനസ്സിൽ രൂപം കൊള്ളുന്നു.
ജപമാല 'എത്ര ചൊല്ലി' എന്നതിനേക്കാൾ 'എങ്ങിനെ ചൊല്ലി' എന്നതിനാണു പ്രാധാന്യമെന്നതിനാൽ ഒരു ജപമാല ഭക്തിയോടെ, ധ്യാനിച്ച് ചൊല്ലുന്നതാണ് അലസമായി കൂടുതൽ എണ്ണം ജപമാല ചൊല്ലുന്നതിനേക്കാൾ അഭികാമ്യം. ഇവിടെ കൊടുത്തിട്ടുള്ള വാചനാധിഷ്ഠിധ ജപമാലയും, അനുബന്ധമായി കൊടുത്തിട്ടുള്ള ചിത്രങ്ങളും ഏവർക്കും ജപമാല ധ്യാനാല്മകമായി ചൊല്ലുവാൻ സഹായകമാകുമെന്നും അങ്ങിനെ പരിശുദ്ധ അമ്മയോടുള്ള ഭക്തിയിൽ കൂടുതൽ വളരുവാൻ ഇടവരുമെന്നും വിശ്വസിക്കുന്നു.
പരിശുദ്ധ അമ്മ, ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട അവസരങ്ങളിലൊക്കെ ഊന്നി പറഞ്ഞിട്ടുള്ളതാണ്. ലോകസമാധാനത്തിനും, നമുക്കാവശ്യമായ മറ്റു നന്മകളിൽ അഭിവൃദ്ധി പ്പെടുവാനും പരിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ പ. അമ്മ ഫാത്തിമായിലെ മൂന്നു കുട്ടികളോട് ആവശ്യപ്പെട്ടു.
ദിവ്യബലി കഴിഞ്ഞാൽ ഏറ്റവും വലിയ പ്രാർത്ഥനആയ ജപമാല പ്രാർത്ഥന ചൊല്ലുമ്പോൾ ഏകാഗ്രത ഇല്ലാത്ത ഒരനുഭവം ഏവരുടെയും ഒരു പരാതിയാണ്. ജപമാലയിൽ വാചീകപ്രാർഥനയും, രഹസ്യങ്ങളുടെ ധ്യാനവും, ശരീരവും, ആല്മാവും പോലെ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ജപമാല ധ്യാനാല്മകമായി ചൊല്ലേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.
ഇവിടെയാണ് വചനാധിഷ്ഠിധ ജപമാല സഹായകമാകുന്നത്. ജപമാലയിലെ ഒരു ദശകതത്തിലെ ഓരോ 'നന്മനിറഞ്ഞ മറിയമേ' എന്ന ജപം ചൊല്ലുന്നതിനും മുൻപായി ആ രഹസ്യവുമായി ബന്ധപ്പെട്ട ഒരു വാചനഭാഗം വായിക്കുന്നു. തന്മൂലം യേശുവിന്റെയും , മറിയത്തിന്റെയും ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചുള്ള ഒരു ചിത്രം മനസ്സിൽ വരൂകയും, ധാനിച്ചു ജപമാല ചെല്ലുന്നത് എളുപ്പമാകുകയും ചെയ്യുന്നു.
ഒരു ദശകം കഴിയുമ്പോൾ ആ ദശകത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട 10 വചന ഭാഗങ്ങൾ പൂർത്തിയാകുന്നു. അഞ്ചു ദശകങ്ങളുള്ള ഒരു ജപമാല പൂർത്തി യാകുമ്പോൾ ആ രഹസ്യവുമായി ബന്ധമുള്ള 50 വചന ഭാഗങ്ങൾ കൂടി പൂർത്തിയാകുന്നതിനാൽ, സംഭവങ്ങളുടെ വ്യക്തമായ ഒരു ചിത്രം മനസ്സിൽ രൂപമെടുക്കുന്നു.
ഉദാഹരണത്തിന് ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ നാം വചനാല്മകമായി ചൊല്ലുമ്പോൾ , യേശു ശിഷ്യന്മാരോടൊപ്പം ഗെത്സെമിൻ തോട്ടത്തിൽ പ്രവേശിച്ചു പ്രാർത്ഥിക്കുന്നത് മുതൽ ക്രൂശിതനായ യേശുവിന്റെ തിരുവിലാവ് കുന്തത്താൽ കുത്തിതുറക്കുന്നതവരെയുള്ള വാചനഭാഗങ്ങളിൽ കൂടി നാം കടന്നുപോകുന്നു എന്നതിനാൽ ധ്യാനാൽകമായി ജപമാലപൂർത്തി യാക്കുവാൻ സഹായകമാകുന്നു
ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ
ഒന്നാം ദിവ്യ രഹസ്യം :
1. ഈശോ ഗെത്സെമെൻ തോട്ടത്തിൽ പ്രാർത്ഥിക്കുന്നു.
ആല്മീയ ഫലം - ദൈവ ഹിതമനുസരിച്ചുള്ള ജീവിതം :
നമ്മുടെ കര്‍ത്താവീശോമിശിഹാ പൂങ്കാവനത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ രക്തം വിയര്‍ത്തു എന്നു ധ്യാനിക്കുക".
പരിശുദ്ധ കന്യrകാമാതാവേ, ദൈവഹിതം നിറവേറ്റുന്നതില്‍ സര്‍വ്വദാ ജാഗ്രത കാണിച്ച യേശുവിനെപ്പോലെ നാമും അനുദിന ജീവിതത്തിൽ പിതാവിന്റെ ഹിതം എന്തെന്ന് മനസ്സിലാക്കി ജീവി. ജീവിക്കുവാനുള്ള കൃപ ലഭിക്കുവാന്‍ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
+സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...
1. അനന്തരം യേശു അവരോടൊത്ത് ഗത്‌സേമനി എന്ന സ്‌ഥലത്തെത്തി. അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: ഞാന്‍ പോയി പ്രാര്‍ഥിക്കുവോളം നിങ്ങള്‍ ഇവിടെ ഇരിക്കുക.
മത്തായി 26 : 36
+ നന്മനിറഞ്ഞ മറിയമേ ...
2. അവന്‍ പത്രോസിനെയും സെബദിയുടെ ഇരുപുത്രന്‍മാരെയും കൂടെക്കൊണ്ടുപോയി, ദുഃഖിക്കാനും അസ്വസ്‌ഥനാകാനും തുടങ്ങി.
മത്തായി 26 : 37
+ നന്മനിറഞ്ഞ മറിയമേ ...
3.അവന്‍ അവരോടു പറഞ്ഞു: തീവ്ര ദുഃഖത്താല്‍ ഞാന്‍ മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങള്‍ എന്നോടൊത്ത് ഉണര്‍ന്നിരിക്കുക.
മത്തായി 26 : 38
+ നന്മനിറഞ്ഞ മറിയമേ ...
4.അവന്‍ അല്‍പദൂരം മുന്നോട്ടു ചെന്ന് കമിഴ്‌ന്നു വീണു പ്രാര്‍ഥിച്ചു: എന്‍െറ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്‍െറ ഹിതം പോലെയല്ല; അവിടുത്തെ ഹിതം പോലെയാകട്ടെ.
മത്തായി 26 : 39
+ നന്മനിറഞ്ഞ മറിയമേ ...
5. അപ്പോള്‍ അവനെ ശക്‌തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന്‍ പ്രത്യക്‌ഷപ്പെട്ടു.അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്‌ഷ്‌ണമായി
പ്രാര്‍ഥിച്ചു. അവന്‍െറ വിയര്‍പ്പു രക്‌തത്തുള്ളികള്‍പോലെ നിലത്തു വീണു.
ലൂക്കാ 22 : 43/44
+ നന്മനിറഞ്ഞ മറിയമേ ...
6. പിന്നെ അവന്‍ ശിഷ്യന്‍മാരുടെ അടുത്തു വന്നു പറഞ്ഞു: നിങ്ങള്‍ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുന്നുവോ? ഇതാ, സമയം അടുത്തിരിക്കുന്നു. മനുഷ്യപുത്രന്‍ പാപികളുടെ കൈകളില്‍ ഏല്‍പിക്കപ്പെടുന്നു.
മത്തായി 26 : 45
+ നന്മനിറഞ്ഞ മറിയമേ ...
7.അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍
ത്തന്നെ പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ പ്രധാനപുരോഹിതന്‍മാരുടെയും ജനപ്രമാണികളുടെയും അടുക്കല്‍നിന്ന് വാളും വടികളുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു.
മത്തായി 26 : 47
+ നന്മനിറഞ്ഞ മറിയമേ ...
8. അവന്‍ പെട്ടെന്ന് യേശുവിന്‍െറ അടുത്തു ചെന്ന്, ഗുരോ, സ്വസ്‌തി എന്നു പറഞ്ഞ് അവനെ ചുംബിച്ചു.
മത്തായി 26 : 49
+നന്മനിറഞ്ഞ മറിയമേ ...
9. അപ്പോള്‍ അവര്‍ അവനെ പിടിച്ചു ബന്‌ധിച്ചു.
മര്‍ക്കോസ് 14 : 46
+ നന്മനിറഞ്ഞ മറിയമേ ...
10.അപ്പോള്‍ ശിഷ്യന്‍മാരെല്ലാവരും അവനെവിട്ട് ഓടിപ്പോയി.
മത്തായി 26 : 56
+ നന്മനിറഞ്ഞ മറിയമേ ...
+പിതാവിനും, പുത്രനും
*******************************************
രണ്ടാം ദിവ്യ രഹസ്യം :
2. ഈശോയെ ചമ്മട്ടികൊണ്ട് അടിക്കുന്നു
ആല്മീയ ഫലം - വിശുദ്ധി, പരിത്യാഗം.
നമ്മുടെ കര്‍ത്താവീശോമിശിഹാ പീലാത്തോസിന്‍റെ വീട്ടില്‍ വെച്ച് ചമ്മട്ടികളാല്‍ അടിക്കപ്പെട്ടു എന്നു ധ്യാനിക്കുക".
പരിശുദ്ധ ദൈവമാതാവേ, സത്യത്തിനും നീതിക്കും വേണ്ടി സാക്ഷൃം വഹിക്കുമ്പോള്‍ ഉണ്ടാകുന്ന ദുരിതങ്ങളെ ആത്മസംയമനത്തോടുകൂടെ നേരിട്ട് വിജയപൂര്‍വ്വം തരണം ചെയ്യുവാന്‍ ഞങ്ങള്‍ക്കുവേണ്ടി ഈശോയോട് പ്രാര്‍ത്ഥിക്കേണമെ
+സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...
1. അതിരാവിലെതന്നെ,പുരോഹിത
പ്രമുഖന്‍മാര്‍ ജനപ്രമാണികളോടും നിയമജ്‌ഞരോടും ന്യായാധിപസംഘം മുഴുവനോടും ചേര്‍ന്ന് ആലോചന നടത്തി. അവര്‍ യേശുവിനെ ബന്‌ധിച്ചു കൊണ്ടുപോയി പീലാത്തോസിനെ ഏല്‍പിച്ചു.
മര്‍ക്കോസ് 15 : 1
+ നന്മനിറഞ്ഞ മറിയമേ ...
2. പീലാത്തോസ് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ?
മര്‍ക്കോസ് 15 : 2
+ നന്മനിറഞ്ഞ മറിയമേ ...
3.യേശു പ്രതിവചിച്ചു: നീ ഇതു സ്വയമേവ പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ? എന്‍െറ രാജ്യം ഐഹികമല്ല.
യോഹന്നാന്‍ 18 : 34/36
+ നന്മനിറഞ്ഞ മറിയമേ ...
4. പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ് അല്ലേ?
യോഹന്നാന്‍ 18 : 37
+ നന്മനിറഞ്ഞ മറിയമേ ...
5. യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും - സത്യത്തിനു സാക്‌ഷ്യം നല്‍കാന്‍.സത്യത്തില്‍
നിന്നുള്ളവന്‍ എന്‍െറ സ്വരം കേള്‍ക്കുന്നു.
യോഹന്നാന്‍ 18 : 37
+ നന്മനിറഞ്ഞ മറിയമേ ...
6. പീലാത്തോസ് അവനോടു ചോദിച്ചു: എന്താണു സത്യം?
യോഹന്നാന്‍ 18 : 38
+ നന്മനിറഞ്ഞ മറിയമേ ...
7. ഇതു ചോദിച്ചിട്ട് അവന്‍ വീണ്ടും യഹൂദരുടെ അടുത്തേക്കു ചെന്ന് അവരോടു പറഞ്ഞു: അവനില്‍ ഒരു കുറ്റവും ഞാന്‍ കാണുന്നില്ല. എന്നാല്‍ പെസഹാദിവസം ഞാന്‍ നിങ്ങള്‍ക്കൊരുവനെ സ്വതന്ത്രനായി വിട്ടുതരുന്ന പതിവുണ്ടല്ലോ; അതിനാല്‍ യഹൂദരുടെ രാജാവിനെ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരട്ടെയോ?
യോഹന്നാന്‍ 18 : 39
+ നന്മനിറഞ്ഞ മറിയമേ ....
8. ഈ മനുഷ്യനെ അല്ല, ബറാബ്ബാസിനെ എന്ന് അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.
യോഹന്നാന്‍ 18 : 40
+ നന്മനിറഞ്ഞ മറിയമേ ...
9. അപ്പോള്‍ അവന്‍ ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ച് ക്രൂശിക്കാന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയ്‌തു.
മത്തായി 27 : 26
+ നന്മനിറഞ്ഞ മറിയമേ ...
10. നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്‌ഷതമേല്‍പ്പിക്കപ്പെട്ടു. അവന്‍െറ മേലുള്ള ശിക്‌ഷ നമുക്കു രക്‌ഷ നല്‍കി; അവന്‍െറ ക്‌ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.
ഏശയ്യാ 53 : 5
+നന്മനിറഞ്ഞ മറിയമേ ...
+പിതാവിനും, പുത്രനും
*****************************************
മൂന്നാം ദിവ്യ രഹസ്യം :
†3. ഈശോ മുൾമുടി ധരിപ്പിക്കപ്പെടുന്നു.
ആല്മീയ ഫലം - ആത്മ ധൈര്യം .
കര്‍ത്താവീശോമിശിഹായെ യൂദന്‍മാര്‍ മുള്‍മുടി ധരിപ്പിച്ചു എന്നു ധ്യാനിക്കുക".
പരിശുദ്ധ ദൈവമാതാവേ, അധികാരികളെ നീതിപൂര്‍വ്വം അനുസരിക്കുന്നതിനും മറ്റുള്ളവരോട് ആല്മനിയന്ത്രണം പാലിച്ചു മനുഷ്യത്വത്തോടുകൂടെ ശാന്തമായി പെരുമാറുന്നതിനും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
+സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...
1. അനന്തരം, ദേശാധിപതിയുടെ പടയാളികള്‍ യേശുവിനെ പ്രത്തോറിയത്തിലേക്കു
കൊണ്ടു പോയി, സൈന്യ വിഭാഗത്തെ മുഴുവന്‍ അവനെതിരേ അണിനിരത്തി,
മത്തായി 27 : 27
+ നന്മനിറഞ്ഞ മറിയമേ ...
2. അവര്‍ അവന്‍െറ വസ്‌ത്രം ഉരിഞ്ഞുമാറ്റി ഒരു ചെമന്ന പുറങ്കുപ്പായം അണിയിച്ചു.
മത്തായി 27 : 28
+ നന്മനിറഞ്ഞ മറിയമേ ...
3. ഒരു മുള്‍ക്കിരീടം മെടഞ്ഞ് അവന്‍െറ ശിരസ്‌സില്‍ വച്ചു. വലത്തു കൈയില്‍ ഒരു ഞാങ്ങണയും കൊടുത്തു.
മത്തായി 27 : 29
+ നന്മനിറഞ്ഞ മറിയമേ ...
4.അവന്‍െറ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്, യഹൂദരുടെ രാജാവേ, സ്വസ്‌തി! എന്നു പറഞ്ഞ് അവര്‍ അവനെ പരിഹസിച്ചു.
മത്തായി 27 : 29
+ നന്മനിറഞ്ഞ മറിയമേ ...
5.അവര്‍ അവന്‍െറ മേല്‍ തുപ്പുകയും ഞാങ്ങണ എടുത്ത് അവന്‍െറ ശിരസ്‌സില ടിക്കുകയും ചെയ്‌തു.
മത്തായി 27 : 30
+ നന്മനിറഞ്ഞ മറിയമേ ...
6. കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു.
ഏശയ്യാ 53:7
+ നന്മനിറഞ്ഞ മറിയമേ ...
7. മുള്‍ക്കിരീടവും ചെമന്ന മേലങ്കിയും ധരിച്ച് യേശു പുറത്തേക്കു വന്നു. അപ്പോള്‍ പീലാത്തോസ് അവരോടു പറഞ്ഞു: ഇതാ, മനുഷ്യന്‍!
യോഹന്നാന്‍ 19 : 5
+ നന്മനിറഞ്ഞ മറിയമേ ...
8. അവനെക്കണ്ടപ്പോള്‍ പുരോഹിതപ്രമുഖന്‍മാരും സേവകരും വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക!
യോഹന്നാന്‍ 19:6
+ നന്മനിറഞ്ഞ മറിയമേ ...
9. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമെന്നോ? പുരോഹിതപ്രമുഖന്‍മാര്‍ പറഞ്ഞു: സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ രാജാവില്ല.
യോഹന്നാന്‍ 19 : 15
+ നന്മനിറഞ്ഞ മറിയമേ ...
10. അപ്പോള്‍ അവന്‍ യേശുവിനെ ക്രൂശിക്കാനായി അവര്‍ക്കു വിട്ടുകൊടുത്തു.
യോഹന്നാന്‍ 19 : 16
+ നന്മനിറഞ്ഞ മറിയമേ ...
+പിതാവിനും, പുത്രനും
*******************************************
നാലാം ദിവ്യ രഹസ്യം :
†4. ഈശോ കുരിശ് ചുമക്കുന്നു -
ആല്മീയ ഫലം - ക്ഷമ
നമ്മുടെ കര്‍ത്താവീശോമിശിഹാ മരണത്തിന് വിധിക്കപ്പെട്ടതിനുശേഷം തനിക്ക് അപമാനവും വ്യാകുലവുമുണ്ടാകുവാന്‍ വേണ്ടി അവിടുത്തെ തിരുത്തോളിന്‍മേല്‍ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു എന്ന് ധ്യാനിക്കുക".
പരിശുദ്ധ കന്യകാമാതാവേ, ദൈവരാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ലഭ്യമാകുന്ന സഹനങ്ങളും പീഡനങ്ങളും ക്ഷമാപൂര്‍വ്വം വഹിച്ചുകൊണ്ട് ജീവിതത്തിലെ കാല്‍വരി കയറാന്‍ ഞങ്ങള്‍ക്കുവേണ്ടി ഈശോയോട് പ്രാര്‍ത്ഥിക്കണമേ.
+സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...
1. അവനെ പരിഹസിച്ചശേഷം ചെമപ്പുവസ്‌ത്രം അഴിച്ചുമാറ്റി. അവന്‍െറ
വസ്‌ത്രം വീണ്ടും ധരിപ്പിച്ചു. പിന്നീട് അവര്‍ അവനെ കുരിശില്‍ തറയ്‌ക്കാന്‍ കൊണ്ടുപോയി.
മര്‍ക്കോസ് 15 : 20
+ നന്മനിറഞ്ഞ മറിയമേ ...
2. അലക്‌സാണ്ടറിന്‍െറയും റൂഫസിന്‍െറയും പിതാവായ കിറേനാക്കാരന്‍ ശിമയോന്‍ നാട്ടിന്‍പുറത്തുനിന്നു വന്ന്, അതിലേ കടന്നുപോവുകയായിരുന്നു. യേശുവിന്‍െറ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്‌ധിച്ചു.
മര്‍ക്കോസ് 15 : 21
+ നന്മനിറഞ്ഞ മറിയമേ ...
3. ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയും ചെയ്‌തിരുന്ന സ്‌ത്രീകളുടെ സമൂഹവും യേശുവിന്‍െറ പിന്നാലെ പോയിരുന്നു.
ലൂക്കാ 23 : 27
+ നന്മനിറഞ്ഞ മറിയമേ ...
4. അവരുടെ നേരേ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍.
ലൂക്കാ 23 : 28
+ നന്മനിറഞ്ഞ മറിയമേ ...
5. എന്തെന്നാല്‍, വന്‌ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നുപറയപ്പെടുന്ന ദിവസങ്ങള്‍ വരും.
ലൂക്കാ 23 : 29
+ നന്മനിറഞ്ഞ മറിയമേ ...
6.അന്ന് അവര്‍ പര്‍വതങ്ങളോടു ഞങ്ങളുടെമേല്‍ വീഴുക എന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുക എന്നും പറയാന്‍ തുടങ്ങും.
ലൂക്കാ 23 : 30
+ നന്മനിറഞ്ഞ മറിയമേ ...
7. പച്ചത്തടിയോട് അവര്‍ ഇങ്ങനെയാണ് ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിന് എന്തു സംഭവിക്കും?
ലൂക്കാ 23 : 31
+ നന്മനിറഞ്ഞ മറിയമേ ...
8. യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്‌തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്‍െറ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.
മത്തായി 16 : 24
+ നന്മനിറഞ്ഞ മറിയമേ ...
9. സ്വന്തം ജീവന്‍ രക്‌ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്‌ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും.
മത്തായി 16 : 25
+ നന്മനിറഞ്ഞ മറിയമേ ...
10. നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്‍െറ വചനം ഭോഷത്തമാണ്. രക്‌ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്‍െറ ശക്‌തിയത്ര.
1 കോറിന്തോസ് 1 : 18
+ നന്മനിറഞ്ഞ മറിയമേ ...
+പിതാവിനും, പുത്രനും
*******************************************
അഞ്ചാം ദിവ്യ രഹസ്യം :
ഈശോ കുരിശിൽ തറയ്ക്കപ്പെടുന്നു-
ആല്മീയ ഫലം - സ്വയ ശൂന്യവൽകരണം.
നമ്മുടെ കര്‍ത്താവീശോമിശിഹാ ഗാഗുല്‍ത്താമലയില്‍ ചെന്നപ്പോള്‍ വ്യാകുലസമുദ്രത്തില്‍ മുഴുകിയ പരിശുദ്ധ മാതാവിന്‍റെ മുമ്പാകെ തിരുവസ്ത്രങ്ങ ളുരിഞ്ഞെടുക്കപ്പെട്ട് കുരിശിന്‍മേല്‍ തറയ്ക്കപ്പെട്ടുവെന്ന് ധ്യാനിക്കുക".
പരിശുദ്ധ കന്യകാമാതാവേ, ദൈവ രാജ്യത്തിനായി യേശു സർവ്വവും കുരിശിൽ ത്യജിച്ചു. ലോകത്തിന്റെ പാപങ്ങളെല്ലാം,
ഏറ്റെടുത്തുകൊണ്ട് ഞങ്ങളുടെ രക്ഷയ്ക്കായി അവിടുന്ന് കുരിശിൽ മരിച്ചു.
ഞങ്ങള്‍ക്കും സ്നേഹസേവനത്തിലൂടെ മറ്റുള്ളവരുടെ രക്ഷയ്ക്കായി പ്രയത്നിക്കാനുള്ള മനസ്സ് നല്‍കാന്‍ പ്രാര്‍ത്ഥിക്കണമേ.
+സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...
1. തലയോട് എന്നു വിളിക്കപ്പെടുന്ന സ്‌ഥലത്ത് അവര്‍ വന്നു. അവിടെ അവര്‍ അവനെ കുരിശില്‍ തറച്ചു.
ലൂക്കാ 23 : 33
+ നന്മനിറഞ്ഞ മറിയമേ ...
2. യേശു പറഞ്ഞു: പിതാവേ, അവരോടു ക്‌ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല.
ലൂക്കാ 23 : 34
+ നന്മനിറഞ്ഞ മറിയമേ ...
3. കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ അവനെ ദുഷിച്ചു പറഞ്ഞു. അപരന്‍ അവനെ ശകാരിച്ചു പറഞ്ഞു, യേശുവേ, നീ നിന്‍െറ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ!
യേശു അവനോട് അരുളിച്ചെയ്‌തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.
ലൂക്കാ 23 : 39/40/43
+ നന്മനിറഞ്ഞ മറിയമേ ...
4.യേശു തന്‍െറ അമ്മയും താന്‍ സ്‌നേഹി ച്ചശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്‌ത്രീയേ, ഇതാ, നിന്‍െറ മകന്‍ .
യോഹന്നാന്‍ 19 : 26
+ നന്മനിറഞ്ഞ മറിയമേ ...
5. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്‍െറ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.
യോഹന്നാന്‍ 19 : 27
+ നന്മനിറഞ്ഞ മറിയമേ ...
6. അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു.
യോഹന്നാന്‍ 19 : 28
+ നന്മനിറഞ്ഞ മറിയമേ ...
7. ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവര്‍ വിനാഗിരിയില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടില്‍ വച്ച് അവന്‍െറ ചുണ്ടോടടുപ്പിച്ചു.
യോഹന്നാന്‍ 19 : 29
+ നന്മനിറഞ്ഞ മറിയമേ ...
8. യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍െറ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.
ലൂക്കാ 23:46
+ നന്മനിറഞ്ഞ മറിയമേ ...
9. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു.
ലൂക്കാ 23 : 46
+ നന്മനിറഞ്ഞ മറിയമേ ...
10. അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്‍െറ കാലുകള്‍ തകര്‍ത്തില്ല.
എന്നാല്‍, പടയാളികളിലൊരുവന്‍ അവന്‍െറ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്‌തവുംവെള്ളവും പുറപ്പെട്ടു.
യോഹന്നാന്‍ 19 :33/ 34
+ നന്മനിറഞ്ഞ മറിയമേ ...
+പിതാവിനും, പുത്രനും
Rosary Confraternity
https://jacobacharuprambil.blogspot.com/2023/05/blog-post_24.html?m=1#more
Scapular Confraternity
https://jacobacharuprambil.blogspot.com/2023/05/confraternity-of-brown-scapular.html
All you wanted to know about HOLY ROSARY:
https://www.rosarymeds.com/book-orders/
Stations of the Cross








Comments
Post a Comment