വചനാധിഷ്ഠിധ ജപമാല : സന്തോഷം
http://divinepath.i n/ വചനാധിഷ്ഠിധ ജപമാല സന്തോഷത്തിന്റെ ദിവ്യ രഹസ്യങ്ങൾ “ Those who say the Rosary daily and wear the Brown Scapular and who do a little more, will go straight to Heaven.” -St . Alphonsus Ligouri വചനാധിഷ്ഠിധ ജപമാല നമ്മുടെ പൂർവികർ ജപമാല ചൊല്ലുവാൻ അവലംബിച്ചു പോന്ന രീതിയുടെ ഒരു പുനഃരാ വിഷ്‌ക്കരണമാണ് . ഇവിടെ ഓരോ 'നന്മനിറഞ്ഞ മറിയമേ' ചൊല്ലുന്നതിനും മുമ്പായി യേശു വിന്റെയും മറിയത്തിന്റെയും ജീവിതവുമായി ബന്ധപ്പെട്ട ഓരോ വചന ഭാഗങ്ങൾ കൂടി ധ്യാന വിഷയമാക്കുന്നു. വചനത്തിന്റെ ശക്തി കൂടി ജപമാലയോടു് ചേരുമ്പോൾ, ഈ വിധം ചൊല്ലുന്ന ജപമാല കൂടുതൽ ശക്തിയുള്ള ഒരു പ്രാർത്ഥനയായി മാറുന്നു. ജപമാല വീണ്ടും കൂടുതൽ ഫലപ്രദമാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓരോ രഹസ്യവുമായി ബന്ധപ്പെട്ട ആല്മീയ ഫലങ്ങളും, അതിന്റെ ഒരു ചെറിയ വിചിന്തനവും ഉൾക്കൊള്ളിക്കുന്നു. പരിശുദ്ധ അമ്മ, ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട അവസരങ്...