വചനാധിഷ്ഠിധ ജപമാല : സന്തോഷം
വചനാധിഷ്ഠിധ ജപമാല
സന്തോഷത്തിന്റെ ദിവ്യ രഹസ്യങ്ങൾ
“Those who say the Rosary daily and wear the Brown Scapular and who do a little more, will go straight to Heaven.”
-St. Alphonsus Ligouri
വചനാധിഷ്ഠിധ ജപമാല
നമ്മുടെ പൂർവികർ ജപമാല ചൊല്ലുവാൻ അവലംബിച്ചു പോന്ന രീതിയുടെ ഒരു പുനഃരാ വിഷ്‌ക്കരണമാണ് . ഇവിടെ ഓരോ 'നന്മനിറഞ്ഞ മറിയമേ' ചൊല്ലുന്നതിനും മുമ്പായി യേശു വിന്റെയും മറിയത്തിന്റെയും ജീവിതവുമായി ബന്ധപ്പെട്ട ഓരോ വചന ഭാഗങ്ങൾ കൂടി ധ്യാന വിഷയമാക്കുന്നു. വചനത്തിന്റെ ശക്തി കൂടി ജപമാലയോടു് ചേരുമ്പോൾ, ഈ വിധം ചൊല്ലുന്ന ജപമാല കൂടുതൽ ശക്തിയുള്ള ഒരു പ്രാർത്ഥനയായി മാറുന്നു. ജപമാല വീണ്ടും കൂടുതൽ ഫലപ്രദമാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓരോ രഹസ്യവുമായി ബന്ധപ്പെട്ട ആല്മീയ ഫലങ്ങളും, അതിന്റെ ഒരു ചെറിയ വിചിന്തനവും ഉൾക്കൊള്ളിക്കുന്നു.
പരിശുദ്ധ അമ്മ, ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിലെവിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട അവസരങ്ങളി ലൊക്കെ ഊന്നി പറഞ്ഞിട്ടുള്ളതാണ്. ലോകസമാധാനത്തിനും, നമുക്കാവശ്യമായ മറ്റു നന്മകളിൽ അഭിവൃദ്ധിപ്പെടുവാനും പരിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ പ. അമ്മ ഫാത്തിമായിലെ മൂന്നു കുട്ടികളോട് ആവശ്യപ്പെട്ടു.
ദിവ്യബലി കഴിഞ്ഞാൽ ഏറ്റവും വലിയ പ്രാർത്ഥനയായ ജപമാല പ്രാർത്ഥന ചൊല്ലുമ്പോൾ ഏകാഗ്രത നഷ്ട്ടപ്പെട്ടു പോകുന്ന ഒരനുഭവം ഏവരുടേയും ഒരു പരാതിയാണ്. ജപമാലയിൽ വാചീകപ്രാർഥനയും, രഹസ്യ ങ്ങളുടെ ധ്യാനവും ശരീരവും, ആല്മാവും പോലെ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന തിനാൽ, ജപമാല ധ്യാനാല്മകമായി ചൊല്ലേണ്ടതിന്റെ പ്രസക്തി ഏറെയാണ്.
ഇവിടെയാണ് വചനാധിഷ്ഠിധ ജപമാല സഹായ കമാകുന്നത്. വചനാധിഷ്ഠിധ ജപമാല പ്രാർത്ഥനയിൽ, ഓരോ 'നന്മനിറഞ്ഞ മറിയമേ' എന്ന ജപം ചൊല്ലുന്നതിനും മുൻപായി ബന്ധപ്പെട്ട ഒരു വചനഭാഗം വായിക്കുന്ന തിനാൽ, ഒരു ദശകത്തിലെ പത്തു 'നന്മനിറഞ്ഞ മറിയമേ' പൂർത്തിയാകുമ്പോൾ നാം പത്തു വചന ഭാഗങ്ങളിൽ കൂടി കടന്നുപോകുന്നു. ഒരു ദശകം പൂർത്തിയാകുമ്പോൾ, അതിലെ സംഭവങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം മനസ്സിൽ വരൂകയും, ധ്യാനിച്ച് ജപമാല ചൊല്ലുന്നതിന് ഇത് സഹായകമാകുകയും ചെയ്യുന്നു.
ഉദാഹരണത്തിന് സന്തോഷത്തിന്റെ ദിവ്യ രഹസ്യത്തിലെ ഒന്നാമത്തെ ദശകം ചൊല്ലുമ്പോൾ, ഗബ്രിയേൽ ദൂദൻ മറിയത്തിന് 'മംഗള വാർത്ത' നൽകുന്നത് മുതൽ 'ഇതാ കർത്താവിന്റെ ദാസി' എന്നു പറഞ്ഞു കൊണ്ട് മറിയം ദൈവ ഹിതത്തിന് പരിപൂർണമായി കീഴ് വഴങ്ങുന്നത് വരെയുള്ള പത്തു വചന ഭാഗങ്ങളാണ് നാം ധ്യാന വിഷയമാക്കുന്നത് .
ഈ വിധം ഒരു വചനാധിഷ്ഠിധ ജപമാല പൂർത്തിയാക്കുമ്പോൾ, അഞ്ചു ദശകങ്ങളുമായി ബന്ധമുള്ള അൻപതു വചന ഭാഗങ്ങൾ കൂടി നമ്മുടെ ധ്യാനത്തിനു വിഷയമാക്കുന്നു. ആയതിനാൽ , സന്തോഷത്തിന്റെ രഹസ്യങ്ങൾ ധ്യാനിക്കുമ്പോൾ, ഗബ്രിയേൽ ദൂദൻ മറിയത്തിന് മംഗള വാർത്ത നല്കുന്നതു മുതൽ ബാലനായ യേശുവിനെ ദൈവാലയത്തിൽ കണ്ടെത്തുന്നത് വരെയുള്ള സംഭവങ്ങളെ വരച്ചുകാട്ടുന്ന അമ്പതു വചനഭാഗങ്ങൾ കൂടി ധ്യാന വിഷയമാകുന്നു, തൽഫലമായി അഞ്ചു ദശകങ്ങളിലായി ഉൾക്കൊള്ളിച്ചിട്ടുള്ള സംഭവങ്ങളുടെ ഒരു പൂർണ ചിത്രം മനസ്സിൽ രൂപം കൊള്ളുന്നു.
ജപമാല 'എത്ര ചൊല്ലി' എന്നതിനേക്കാൾ 'എങ്ങിനെ ചൊല്ലി' എന്നതിനാണു പ്രാധാന്യമെന്നതിനാൽ ഒരു ജപമാല ഭക്തിയോടെ, ധ്യാനിച്ച് ചൊല്ലുന്നതാണ് അലസമായി കൂടുതൽ എണ്ണം ജപമാല ചൊല്ലുന്നതിനേക്കാൾ അഭികാമ്യം. ഇവിടെ കൊടുത്തിട്ടുള്ള വാചനാധിഷ്ഠിധ ജപമാലയും, അനുബന്ധമായി കൊടുത്തിട്ടുള്ള ചിത്രങ്ങളും ഏവർക്കും ജപമാല ധ്യാനാല്മകമായി ചൊല്ലുവാൻ സഹായകമാകുമെന്നും അങ്ങിനെ പരിശുദ്ധ അമ്മയോടുള്ള ഭക്തിയിൽ കൂടുതൽ വളരുവാൻ ഇടവരുമെന്നും വിശ്വസിക്കുന്നു.
പരിശുദ്ധ അമ്മ, ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട അവസരങ്ങളിലൊക്കെ ഊന്നി പറഞ്ഞിട്ടുള്ളതാണ്. ലോകസമാധാനത്തിനും, നമുക്കാവശ്യമായ മറ്റു നന്മകളിൽ അഭിവൃദ്ധി പ്പെടുവാനും പരിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ പ. അമ്മ ഫാത്തിമായിലെ മൂന്നു കുട്ടികളോട് ആവശ്യപ്പെട്ടു.
ദിവ്യബലി കഴിഞ്ഞാൽ ഏറ്റവും വലിയ പ്രാർത്ഥനആയ ജപമാല പ്രാർത്ഥന ചൊല്ലുമ്പോൾ ഏകാഗ്രത ഇല്ലാത്ത ഒരനുഭവം ഏവരുടെയും ഒരു പരാതിയാണ്. ജപമാലയിൽ വാചീകപ്രാർഥനയും, രഹസ്യങ്ങളുടെ ധ്യാനവും, ശരീരവും, ആല്മാവും പോലെ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ജപമാല ധ്യാനാല്മകമായി ചൊല്ലേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.
ഇവിടെയാണ് വചനാധിഷ്ഠിധ ജപമാല സഹായകമാകുന്നത്. ജപമാലയിലെ ഒരു ദശകതത്തിലെ ഓരോ 'നന്മനിറഞ്ഞ മറിയമേ' എന്ന ജപം ചൊല്ലുന്നതിനും മുൻപായി ആ രഹസ്യവുമായി ബന്ധപ്പെട്ട ഒരു വാചനഭാഗം വായിക്കുന്നു. തന്മൂലം യേശുവിന്റെയും , മറിയത്തിന്റെയും ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചുള്ള ഒരു ചിത്രം മനസ്സിൽ വരൂകയും, ധാനിച്ചു ജപമാല ചെല്ലുന്നത് എളുപ്പമാകുകയും ചെയ്യുന്നു.
ഒരു ദശകം കഴിയുമ്പോൾ ആ ദശകത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട 10 വചന ഭാഗങ്ങൾ പൂർത്തിയാകുന്നു. അഞ്ചു ദശകങ്ങളുള്ള ഒരു ജപമാല പൂർത്തി യാകുമ്പോൾ ആ രഹസ്യവുമായി ബന്ധമുള്ള 50 വചന ഭാഗങ്ങൾ കൂടി പൂർത്തിയാകുന്നതിനാൽ, സംഭവങ്ങളുടെ വ്യക്തമായ ഒരു ചിത്രം മനസ്സിൽ രൂപമെടുക്കുന്നു.
ഉദാഹരണത്തിന് ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ നാം വചനാല്മകമായി ചൊല്ലുമ്പോൾ , യേശു ശിഷ്യന്മാരോടൊപ്പം ഗെത്സെമിൻ തോട്ടത്തിൽ പ്രവേശിച്ചു പ്രാർത്ഥിക്കുന്നത് മുതൽ ക്രൂശിതനായ യേശുവിന്റെ തിരുവിലാവ് കുന്തത്താൽ കുത്തിതുറക്കുന്നതവരെയുള്ള വാചനഭാഗങ്ങളിൽ കൂടി നാം കടന്നുപോകുന്നു എന്നതിനാൽ ധ്യാനാൽകമായി ജപമാലപൂർത്തി യാക്കുവാൻ സഹായകമാകുന്നു
സന്തോഷത്തിന്റെ ദിവ്യ രഹസ്യങ്ങൾ
പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാ വിന്‍റെയും നാമത്തില്‍. ആമ്മേന്‍.
അളവില്ലാത്ത സകല നന്‍മസ്വരൂപ നായിരിക്കുന്ന സര്‍വ്വേശ്വരാ, കര്‍ത്താവേ, എളിയവരും നന്ദിയറ്റ പാപികളുമായ ഞങ്ങള്‍ നിസ്സീമ പ്രതാപവാനായ അങ്ങേ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയില്‍ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവ മാതാവിന്‍റെ സ്തുതിക്കായി ജപമാലയര്‍പ്പി ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ അര്‍പ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടി ചെയ്യുന്നതിനു കര്‍ത്താവെ ഞങ്ങളെ സഹായിക്കണമെ.
വിശ്വാസപ്രമാണം
1. സ്വര്‍ഗ്ഗസ്ഥനായ........
പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധമറിയമേ, ഞങ്ങളില്‍ ദൈവ വിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിനു അങ്ങേ തിരുക്കുമാരനോട പേക്ഷിക്കണമെ.
1 നന്‍മ.
പുത്രനായ ദൈവത്തിന്‍റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളില്‍ ദൈവ ശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോടപേക്ഷിക്കണമെ.
1 നന്‍മ.
പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധമറിയമേ, ഞങ്ങളില്‍ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വര്‍ദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമെ.
1 നന്‍മ 1 ത്രിത്വ.
സന്തോഷത്തിന്റെ ദിവ്യ രഹസ്യങ്ങൾ
1. മംഗള വാർത്ത
(ആല്മീയ ഫലം - എളിമ )
പരിശുദ്ധ ദൈവമാതാവ് ഗര്‍ഭം ധരിച്ച്, ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാര്‍ത്ത ഗബ്രിയേല്‍ മാലാഖ ദൈവകല്പനയാല്‍ അറിയിച്ചുവെന്നു ധ്യാനിക്കുക''.
ദൈവേഷ്ടത്തിന് സ്വയം സമര്‍പ്പിച്ച് ജീവിതം ധന്യമാക്കിയ പരിശുദ്ധ കന്യകാമറിയമേ, ഞങ്ങളും ദൈവേഷ്ടം നിറവേറ്റുന്നവരായി. എളിമയോടെ ജീവിക്കുവാനും ഞങ്ങളെ തന്നെ ദൈവരാജ്യനിര്‍മ്മിതിക്കായി സമര്‍പ്പിക്കാനും ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ.
+ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...
1. ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, ദാവീദിന്‍െറ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്‌ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്‌ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു.
ലൂക്കാ 1 : 26/27
+ നന്മനിറഞ്ഞ മറിയമേ ...
2. ദൂതന്‍ അവളുടെ അടുത്തു വന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ് നിന്നോടുകൂടെ!
ലൂക്കാ 1 : 28
+ നന്മനിറഞ്ഞ മറിയമേ ...
3. ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്‌ഥയായി; എന്താണ് ഈ അഭിവാദനത്തിന്‍െറ അര്‍ഥം എന്ന് അവള്‍ ചിന്തിച്ചു.
ലൂക്കാ 1 : 29
+ നന്മനിറഞ്ഞ മറിയമേ ...
4. ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.
ലൂക്കാ 1 : 30
+ നന്മനിറഞ്ഞ മറിയമേ ...
5. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.
ലൂക്കാ 1 : 31
+ നന്മനിറഞ്ഞ മറിയമേ ...
6. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്‍െറ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍െറ പിതാവായ ദാവീദിന്‍െറ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.
ലൂക്കാ 1 : 32
+ നന്മനിറഞ്ഞ മറിയമേ ...
7. യാക്കോബിന്‍െറ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്‍െറ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.
ലൂക്കാ 1 : 33
+ നന്മനിറഞ്ഞ മറിയമേ ...
8. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.
ലൂക്കാ 1 : 34
+ നന്മനിറഞ്ഞ മറിയമേ ...
9. ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്‌ധാത്‌മാവ് നിന്‍െറ മേല്‍ വരും; അതുന്നതന്‍െറ ശക്‌തി നിന്‍െറ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്‌ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.
ലൂക്കാ 1 : 35
+ നന്മനിറഞ്ഞ മറിയമേ ...
10. മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്‍െറ ദാസി! നിന്‍െറ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.
ലൂക്കാ 1 : 38
+ നന്മനിറഞ്ഞ മറിയമേ ...
+ പിതാവിനും, പുത്രനും
2. മറിയം എലിസബത്തിനെ സന്ദർശിക്കുന്നു
"എലിസബത്ത് ഗര്‍ഭിണിയായ വിവരം കേട്ടപ്പോള്‍ പരിശുദ്ധ ദൈവമാതാവ് ആ പുണ്യവതിയെ സന്ദർശിച്ച് മൂന്നു മാസം വരെ അവള്‍ക്ക് ശുശ്രൂഷ ചെയ്തു എന്ന് ധ്യാനിക്കുക"
കാരുണ്യമുള്ള അമ്മേ, അങ്ങയെപ്പോലെ പരസ്‌നേഹത്തിലും സേവനസന്നദ്ധതയിലും വളരുവാന്‍ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷി ക്കണമെ.
+സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...
1. ഇതാ, നിന്‍െറ ചാര്‍ച്ചക്കാരി വൃദ്‌ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്‌ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്.
ലൂക്കാ 1 : 36
+ നന്മനിറഞ്ഞ മറിയമേ ...
2. ദൈവത്തിന് ഒന്നും അസാധ്യമല്ല.
ലൂക്കാ 1 : 37
+ നന്മനിറഞ്ഞ മറിയമേ ...
3. ആ ദിവസങ്ങളില്‍, മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്ര പുറപ്പെട്ടു.
ലൂക്കാ 1 : 39
+ നന്മനിറഞ്ഞ മറിയമേ ...
4. അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്‌തു.
ലൂക്കാ 1 : 40
+ നന്മനിറഞ്ഞ മറിയമേ ...
5. മറിയത്തിന്‍െറ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍െറ ഉദരത്തില്‍ ശിശു കുതിച്ചു ചാടി.
ലൂക്കാ 1 : 41
+ നന്മനിറഞ്ഞ മറിയമേ ...
6.എലിസബത്ത് പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി. അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്. നിന്‍െറ ഉദരഫലവും അനുഗൃഹീതം.
ലൂക്കാ 1 : 41/42
+ നന്മനിറഞ്ഞ മറിയമേ ...
7. എന്‍െറ കര്‍ത്താവിന്‍െറ അമ്മ എന്‍െറ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?
ലൂക്കാ 1 : 43
+ നന്മനിറഞ്ഞ മറിയമേ ...
8. ഇതാ, നിന്‍െറ അഭിവാദനസ്വരം എന്‍െറ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്‍െറ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി.
ലൂക്കാ 1 : 44
+ നന്മനിറഞ്ഞ മറിയമേ ...
9.കര്‍ത്താവ് അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.
ലൂക്കാ 1 : 45
+ നന്മനിറഞ്ഞ മറിയമേ ...
10. മറിയം അവളുടെകൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.
ലൂക്കാ 1 : 56
+ നന്മനിറഞ്ഞ മറിയമേ ...
+പിതാവിനും, പുത്രനും
3. യേശുവിന്റെ ജനനം
(ആല്മീയ ഫലം - ലൗകീക വസ്തുക്കളിൽ നിന്നും വിടുതൽ)
"പരിശുദ്ധ ദൈവമാതാവ് തന്‍റെ ഉദരത്തില്‍ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിക്കാന്‍ കാലമായപ്പോള്‍ ബത്ലഹേം നഗരിയില്‍ പാതിരായ്ക്ക് പ്രസവിച്ച് ഒരു പുല്‍ത്തൊട്ടിയില്‍ കിടത്തി എന്നതിന്മേൽ ധ്യാനിക്കുക".
മാതാവേ സാമ്പത്തിക ക്ലേശങ്ങളും സൗകര്യക്കുറവുകളും ഞങ്ങൾക്കനുഭവ പ്പെടുബോൾ അവയെല്ലാം ക്ഷമയോടെ ദൈവകരങ്ങളിൽ നിന്നു സ്വീകരിക്കുവാനും,
ലൗകീക വസ്തുക്കളിൽ നിന്നും വിടുതൽ
ലഭിക്കുവാനും ഞങ്ങളെ സഹായിക്കണമേ .
+സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...
1. അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്ക പ്പെടണം എന്ന് അഗസ്‌റ്റസ് സീസറില്‍ നിന്ന് കല്‍പന പുറപ്പെട്ടു.
ലൂക്കാ 2 : 1
+ നന്മനിറഞ്ഞ മറിയമേ ...
2. ജോസഫ് ദാവീദിന്‍െറ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാല്‍ ,
പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍നിന്നു യൂദയായില്‍ ദാവീദിന്‍െറ പട്ടണമായ ബേത്‌ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി.
ലൂക്കാ 2 :4/ 5
+ നന്മനിറഞ്ഞ മറിയമേ ...
3. അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്‍െറ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു.
ലൂക്കാ 2 : 6
+ നന്മനിറഞ്ഞ മറിയമേ ...
4. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്‌ഥലം ലഭിച്ചില്ല.
ലൂക്കാ 2 : 7
+ നന്മനിറഞ്ഞ മറിയമേ ...
5. ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി കാത്തു കൊണ്ടിരുന്ന ഇടയന്‍മാര്‍ ഉണ്ടായിരുന്നു.
ലൂക്കാ 2 : 8
+ നന്മനിറഞ്ഞ മറിയമേ ...
6. കര്‍ത്താവിന്‍െറ ദൂതന്‍ അവരുടെ അടുത്തെത്തി. കര്‍ത്താവിന്‍െറ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു. അവര്‍ വളരെ ഭയപ്പെട്ടു.
ലൂക്കാ 2 : 9
+ നന്മനിറഞ്ഞ മറിയമേ ...
7. ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍െറ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.
ലൂക്കാ 2 : 10
+ നന്മനിറഞ്ഞ മറിയമേ ...
8. ദാവീദിന്‍െറ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.
ലൂക്കാ 2 : 11
+ നന്മനിറഞ്ഞ മറിയമേ ...
9. ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.
ലൂക്കാ 2 : 12
+ നന്മനിറഞ്ഞ മറിയമേ ...
10. പെട്ടെന്ന്, സ്വര്‍ഗീയ സൈന്യത്തിന്‍െറ ഒരു വ്യൂഹം ആദൂതനോടുകൂടെ പ്രത്യക്‌ഷപ്പെട്ട് ദൈവത്തെ സ്‌തുതിച്ചുകൊണ്ട് പറഞ്ഞു: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!
ലൂക്കാ 2 : 13/14
+ നന്മനിറഞ്ഞ മറിയമേ ...
+പിതാവിനും, പുത്രനും
4. യേശുവിനെ ദേവാലയത്തിൽ കാഴ്ച്ചസമർപ്പിക്കുന്നു
(ആല്മീയ ഫലം - അനുസരണം)
"പരിശുദ്ധ ദൈവമാതാവ് തന്‍റെ ശുദ്ധീകരണത്തിന്‍റെ നാള്‍ വന്നപ്പോള്‍ ഈശോമിശിഹായെ ദൈവാലയത്തില്‍ കൊണ്ടു ചെന്നു ദൈവത്തിന് കാഴ്ചവെച്ച് ശെമയോന്‍ എന്ന മഹാത്മാവിന്‍റെ കരങ്ങളില്‍ ഏല്‍പ്പിച്ചു എന്നു ധ്യാനിക്കുക".
പരിശുദ്ധ അമ്മേ, ദൈവം ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കഴിവുകളെല്ലാം ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് ദൈവമഹത്വത്തിനും സഹോദരനന്‍മയ്ക്കും ഉപയോഗിച്ച് നീതിയോടുകൂടെ വചനാനു സരണം ജീവിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ.
+സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...
1. മോശയുടെ നിയമമനുസരിച്ച്,
ശുദ്‌ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി.
ലൂക്കാ 2 : 22
+ നന്മനിറഞ്ഞ മറിയമേ ...
2. ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്‌തനും ഇസ്രായേലിന്‍െറ ആശ്വാസം പ്രതീക്‌ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്‌ധാത്‌മാവ് അവന്‍െറ മേല്‍ ഉണ്ടായിരുന്നു.
ലൂക്കാ 2 : 25
+ നന്മനിറഞ്ഞ മറിയമേ ...
3. കര്‍ത്താവിന്‍െറ അഭിഷിക്‌തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന് പരിശുദ്‌ധാത്‌മാവ് അവന് വെളിപ്പെടുത്തിയിരുന്നു.
ലൂക്കാ 2 : 26
+ നന്മനിറഞ്ഞ മറിയമേ ...
4. പരിശുദ്‌ധാത്‌മാവിന്‍െറ പ്രേരണയാൽ അവന്‍ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്‌ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്‍മാര്‍ ദേവാലയത്തില്‍ കൊണ്ടുചെന്നു.
ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്‌തുതിച്ചുകൊണ്ട് പറഞ്ഞു:
ലൂക്കാ 2 : 27/28
+ നന്മനിറഞ്ഞ മറിയമേ ...
5. കര്‍ത്താവേ, അവിടുത്തെ വാഗ്‌ദാനമനുസരിച്ച് ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്‌ക്കണമേ!
എന്തെന്നാല്‍, സകല ജനതകള്‍ക്കും
വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്‌ഷ എന്‍െറ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.
ലൂക്കാ 2 : 29/30/ 31
+ നന്മനിറഞ്ഞ മറിയമേ ...
6. അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്‍െറ പിതാവും മാതാവും അദ്‌ഭുതപ്പെട്ടു.
ലൂക്കാ 2 : 33
+ നന്മനിറഞ്ഞ മറിയമേ ...
7. ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്‍െറ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്‌ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും.
ലൂക്കാ 2 : 34
+ നന്മനിറഞ്ഞ മറിയമേ ...
8. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്‍െറ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചു
കയറുകയും ചെയ്യും.
ലൂക്കാ 2 : 35
+ നന്മനിറഞ്ഞ മറിയമേ ...
9. കര്‍ത്താവിന്‍െറ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ചശേഷം അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി.
ലൂക്കാ 2 : 39
+ നന്മനിറഞ്ഞ മറിയമേ ...
10. ശിശു വളര്‍ന്നു. ജ്‌ഞാനം നിറഞ്ഞു ശക്‌ത നായി; ദൈവത്തിന്‍െറ കൃപ അവന്‍െറ മേല്‍ ഉണ്ടായിരുന്നു.
ലൂക്കാ 2 : 40
+ നന്മനിറഞ്ഞ മറിയമേ ...
+പിതാവിനും, പുത്രനും
5. യേശുവിനെ ദേവാലയത്തിൽ കണ്ടെത്തുന്നു
(ആല്മീയ ഫലം - ഉറച്ച കൗദാശിക ജീവിതം)
"പരിശുദ്ധ ദൈവമാതാവ് തന്‍റെ ദിവ്യകുമാരനു പന്ത്രണ്ടു വയസ്സായിരിക്കെ മൂന്നു ദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ടു മൂന്നാം നാള്‍ ദൈവാലയ ത്തില്‍വച്ച് വേദശാസ്ത്രികളുമായി തര്‍ക്കിച്ചിരിക്കയില്‍ അവിടുത്തെ കണ്ടെത്തി എന്നു ധ്യാനിക്കുക".
പരിശുദ്ധ ദൈവമാതാവേ , ഈശോയിൽ നിന്നു ഞങ്ങളെ അകറ്റുന്ന എല്ലാം വർജ്ജിക്കുന്നത്തിനും ഈശോയിലെയ്ക്ക ടുക്കുവാൻ സഹായിക്കുന്ന എല്ലാം സ്വീകരിക്കുന്നതിനും ഞങ്ങളെ അനുഗ്രഹി ക്കണമേ
+സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...
1. യേശുവിന്‍െറ മാതാപിതാക്കന്‍മാര്‍ ആണ്ടുതോറും പെസഹാത്തിരുനാളിന് ജറുസലെമില്‍ പോയിരുന്നു.അവനു പന്ത്രണ്ടു വയസ്‌സായപ്പോള്‍ പതിവനുസരിച്ച് അവര്‍ തിരുനാളിനു പോയി.
ലൂക്കാ 2 : 41/42
+ നന്മനിറഞ്ഞ മറിയമേ ...
2. തിരുനാള്‍ കഴിഞ്ഞ് അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേശു ജറുസലെമില്‍ തങ്ങി; മാതാപിതാക്കന്മാര്‍ അത് അറിഞ്ഞില്ല.
ലൂക്കാ 2 : 43
+ നന്മനിറഞ്ഞ മറിയമേ ...
3. അവന്‍ യാത്രാസംഘത്തിന്‍െറ കൂടെ കാണും എന്നു വിചാരിച്ച് അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു.
ലൂക്കാ 2 : 44
+ നന്മനിറഞ്ഞ മറിയമേ ...
4. ബന്‌ധുക്കളുടെയും പരിചയക്കാരുടെയും ഇടയില അന്വേഷിച്ചിട്ടു കാണായ്‌കയാല്‍, യേശുവിനെത്തിരക്കി അവര്‍ ജറുസലെമിലേക്കു തിരിച്ചുപോയി.
ലൂക്കാ 2 : 44/45
+ നന്മനിറഞ്ഞ മറിയമേ ...
5. മൂന്നു ദിവസങ്ങള്‍ക്കുശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ ഉപാധ്യായന്‍മാരുടെ ഇടയിലിരുന്ന്, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു.
ലൂക്കാ 2 : 46
+ നന്മനിറഞ്ഞ മറിയമേ ...
6. കേട്ടവരെല്ലാം അവന്‍െറ ബുദ്‌ധിശക്‌തിയിലും മറുപടികളിലും അദ്‌ഭുതപ്പെട്ടു.
ലൂക്കാ 2 : 47
+ നന്മനിറഞ്ഞ മറിയമേ ...
7. അവനെക്കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്‌മയിച്ചു. അവന്‍െറ അമ്മഅവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്‌തതെന്ത്? നിന്‍െറ പിതാവും ഞാനും ഉത്‌കണ്‌ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. ലൂക്കാ 2 : 48
+ നന്മനിറഞ്ഞ മറിയമേ ...
8.അവന്‍ അവരോടു ചോദിച്ചു:
നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്‍െറ പിതാവിന്‍െറ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ? അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല.
ലൂക്കാ 2 : 48/49/50
+ നന്മനിറഞ്ഞ മറിയമേ ...
9. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്‍െറ അമ്മഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു.
ലൂക്കാ 2 : 51
+ നന്മനിറഞ്ഞ മറിയമേ ...
10. യേശു ജ്‌ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍െറയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു.
ലൂക്കാ 2 : 52
+ നന്മനിറഞ്ഞ മറിയമേ ...
+പിതാവിനും, പുത്രനും
Scriptural Rosary ( English )
Joyful Mysteries
https://jacobacharuprambil.blogspot.com/2023/06/scriptural-rosary.html
Rosary Confraternity :
https://jacobacharuprambil.blogspot.com/2023/05/blog-post_24.html?m=1#more
Scapular Confraternity:
https://jacobacharuprambil.blogspot.com/2023/05/confraternity-of-brown-scapular.html
Stations of the Cross
All you wanted to know about HOLY ROSARY:
https://www.rosarymeds.com/book-orders/
https://www.youtube.com/@rockeyjacob8869








Comments
Post a Comment