വചനാധിഷ്ഠിധ ജപമാല - മഹിമ
വചനാധിഷ്ഠിധ ജപമാല
മഹത്വത്തിന്റെ ദിവ്യ രഹസ്യങ്ങൾ
“The rosary is the scourge of the devil”
-Pope Adrian VI
വചനാധിഷ്ഠിധ ജപമാല
വചനാധിഷ്ഠിധ ജപമാല
നമ്മുടെ പൂർവികർ ജപമാല ചൊല്ലുവാൻ അവലംബിച്ചു പോന്ന രീതിയുടെ ഒരു പുനഃരാ വിഷ്ക്കരണമാണ് . ഇവിടെ ഓരോ 'നന്മനിറഞ്ഞ മറിയമേ' ചൊല്ലുന്നതിനും മുമ്പായി യേശു വിന്റെയും മറിയത്തിന്റെയും ജീവിതവുമായി ബന്ധപ്പെട്ട ഓരോ വചന ഭാഗങ്ങൾ കൂടി ധ്യാന വിഷയമാക്കുന്നു. വചനത്തിന്റെ ശക്തി കൂടി ജപമാലയോടു് ചേരുമ്പോൾ, ഈ വിധം ചൊല്ലുന്ന ജപമാല കൂടുതൽ ശക്തിയുള്ള ഒരു പ്രാർത്ഥനയായി മാറുന്നു. ജപമാല വീണ്ടും കൂടുതൽ ഫലപ്രദമാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓരോ രഹസ്യവുമായി ബന്ധപ്പെട്ട ആല്മീയ ഫലങ്ങളും, അതിന്റെ ഒരു ചെറിയ വിചിന്തനവും ഉൾക്കൊള്ളിക്കുന്നു.
പരിശുദ്ധ അമ്മ, ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിലെവിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട അവസരങ്ങളി ലൊക്കെ ഊന്നി പറഞ്ഞിട്ടുള്ളതാണ്. ലോകസമാധാനത്തിനും, നമുക്കാവശ്യമായ മറ്റു നന്മകളിൽ അഭിവൃദ്ധിപ്പെടുവാനും പരിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ പ. അമ്മ ഫാത്തിമായിലെ മൂന്നു കുട്ടികളോട് ആവശ്യപ്പെട്ടു.
ദിവ്യബലി കഴിഞ്ഞാൽ ഏറ്റവും വലിയ പ്രാർത്ഥനയായ ജപമാല പ്രാർത്ഥന ചൊല്ലുമ്പോൾ ഏകാഗ്രത നഷ്ട്ടപ്പെട്ടു പോകുന്ന ഒരനുഭവം ഏവരുടേയും ഒരു പരാതിയാണ്. ജപമാലയിൽ വാചീകപ്രാർഥനയും, രഹസ്യ ങ്ങളുടെ ധ്യാനവും ശരീരവും, ആല്മാവും പോലെ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന തിനാൽ, ജപമാല ധ്യാനാല്മകമായി ചൊല്ലേണ്ടതിന്റെ പ്രസക്തി ഏറെയാണ്.
ഇവിടെയാണ് വചനാധിഷ്ഠിധ ജപമാല സഹായ കമാകുന്നത്. വചനാധിഷ്ഠിധ ജപമാല പ്രാർത്ഥനയിൽ, ഓരോ 'നന്മനിറഞ്ഞ മറിയമേ' എന്ന ജപം ചൊല്ലുന്നതിനും മുൻപായി ബന്ധപ്പെട്ട ഒരു വചനഭാഗം വായിക്കുന്ന തിനാൽ, ഒരു ദശകത്തിലെ പത്തു 'നന്മനിറഞ്ഞ മറിയമേ' പൂർത്തിയാകുമ്പോൾ നാം പത്തു വചന ഭാഗങ്ങളിൽ കൂടി കടന്നുപോകുന്നു. ഒരു ദശകം പൂർത്തിയാകുമ്പോൾ, അതിലെ സംഭവങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം മനസ്സിൽ വരൂകയും, ധ്യാനിച്ച് ജപമാല ചൊല്ലുന്നതിന് ഇത് സഹായകമാകുകയും ചെയ്യുന്നു.
ഉദാഹരണത്തിന് സന്തോഷത്തിന്റെ ദിവ്യ രഹസ്യത്തിലെ ഒന്നാമത്തെ ദശകം ചൊല്ലുമ്പോൾ, ഗബ്രിയേൽ ദൂദൻ മറിയത്തിന് 'മംഗള വാർത്ത' നൽകുന്നത് മുതൽ 'ഇതാ കർത്താവിന്റെ ദാസി' എന്നു പറഞ്ഞു കൊണ്ട് മറിയം ദൈവ ഹിതത്തിന് പരിപൂർണമായി കീഴ് വഴങ്ങുന്നത് വരെയുള്ള പത്തു വചന ഭാഗങ്ങളാണ് നാം ധ്യാന വിഷയമാക്കുന്നത് .
ഈ വിധം ഒരു വചനാധിഷ്ഠിധ ജപമാല പൂർത്തിയാക്കുമ്പോൾ, അഞ്ചു ദശകങ്ങളുമായി ബന്ധമുള്ള അൻപതു വചന ഭാഗങ്ങൾ കൂടി നമ്മുടെ ധ്യാനത്തിനു വിഷയമാക്കുന്നു. ആയതിനാൽ , സന്തോഷത്തിന്റെ രഹസ്യങ്ങൾ ധ്യാനിക്കുമ്പോൾ, ഗബ്രിയേൽ ദൂദൻ മറിയത്തിന് മംഗള വാർത്ത നല്കുന്നതു മുതൽ ബാലനായ യേശുവിനെ ദൈവാലയത്തിൽ കണ്ടെത്തുന്നത് വരെയുള്ള സംഭവങ്ങളെ വരച്ചുകാട്ടുന്ന അമ്പതു വചനഭാഗങ്ങൾ കൂടി ധ്യാന വിഷയമാകുന്നു, തൽഫലമായി അഞ്ചു ദശകങ്ങളിലായി ഉൾക്കൊള്ളിച്ചിട്ടുള്ള സംഭവങ്ങളുടെ ഒരു പൂർണ ചിത്രം മനസ്സിൽ രൂപം കൊള്ളുന്നു.
ജപമാല 'എത്ര ചൊല്ലി' എന്നതിനേക്കാൾ 'എങ്ങിനെ ചൊല്ലി' എന്നതിനാണു പ്രാധാന്യമെന്നതിനാൽ ഒരു ജപമാല ഭക്തിയോടെ, ധ്യാനിച്ച് ചൊല്ലുന്നതാണ് അലസമായി കൂടുതൽ എണ്ണം ജപമാല ചൊല്ലുന്നതിനേക്കാൾ അഭികാമ്യം. ഇവിടെ കൊടുത്തിട്ടുള്ള വാചനാധിഷ്ഠിധ ജപമാലയും, അനുബന്ധമായി കൊടുത്തിട്ടുള്ള ചിത്രങ്ങളും ഏവർക്കും ജപമാല ധ്യാനാല്മകമായി ചൊല്ലുവാൻ സഹായകമാകുമെന്നും അങ്ങിനെ പരിശുദ്ധ അമ്മയോടുള്ള ഭക്തിയിൽ കൂടുതൽ വളരുവാൻ ഇടവരുമെന്നും വിശ്വസിക്കുന്നു.
പരിശുദ്ധ അമ്മ, ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട അവസരങ്ങളിലൊക്കെ ഊന്നി പറഞ്ഞിട്ടുള്ളതാണ്. ലോകസമാധാനത്തിനും, നമുക്കാവശ്യമായ മറ്റു നന്മകളിൽ അഭിവൃദ്ധി പ്പെടുവാനും പരിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ പ. അമ്മ ഫാത്തിമായിലെ മൂന്നു കുട്ടികളോട് ആവശ്യപ്പെട്ടു.
ദിവ്യബലി കഴിഞ്ഞാൽ ഏറ്റവും വലിയ പ്രാർത്ഥനആയ ജപമാല പ്രാർത്ഥന ചൊല്ലുമ്പോൾ ഏകാഗ്രത ഇല്ലാത്ത ഒരനുഭവം ഏവരുടെയും ഒരു പരാതിയാണ്. ജപമാലയിൽ വാചീകപ്രാർഥനയും, രഹസ്യങ്ങളുടെ ധ്യാനവും, ശരീരവും, ആല്മാവും പോലെ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ജപമാല ധ്യാനാല്മകമായി ചൊല്ലേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.
ഇവിടെയാണ് വചനാധിഷ്ഠിധ ജപമാല സഹായകമാകുന്നത്. ജപമാലയിലെ ഒരു ദശകതത്തിലെ ഓരോ 'നന്മനിറഞ്ഞ മറിയമേ' എന്ന ജപം ചൊല്ലുന്നതിനും മുൻപായി ആ രഹസ്യവുമായി ബന്ധപ്പെട്ട ഒരു വാചനഭാഗം വായിക്കുന്നു. തന്മൂലം യേശുവിന്റെയും , മറിയത്തിന്റെയും ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചുള്ള ഒരു ചിത്രം മനസ്സിൽ വരൂകയും, ധാനിച്ചു ജപമാല ചെല്ലുന്നത് എളുപ്പമാകുകയും ചെയ്യുന്നു.
ഒരു ദശകം കഴിയുമ്പോൾ ആ ദശകത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട 10 വചന ഭാഗങ്ങൾ പൂർത്തിയാകുന്നു. അഞ്ചു ദശകങ്ങളുള്ള ഒരു ജപമാല പൂർത്തി യാകുമ്പോൾ ആ രഹസ്യവുമായി ബന്ധമുള്ള 50 വചന ഭാഗങ്ങൾ കൂടി പൂർത്തിയാകുന്നതിനാൽ, സംഭവങ്ങളുടെ വ്യക്തമായ ഒരു ചിത്രം മനസ്സിൽ രൂപമെടുക്കുന്നു.
ഉദാഹരണത്തിന് ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ നാം വചനാല്മകമായി ചൊല്ലുമ്പോൾ , യേശു ശിഷ്യന്മാരോടൊപ്പം ഗെത്സെമിൻ തോട്ടത്തിൽ പ്രവേശിച്ചു പ്രാർത്ഥിക്കുന്നത് മുതൽ ക്രൂശിതനായ യേശുവിന്റെ തിരുവിലാവ് കുന്തത്താൽ കുത്തിതുറക്കുന്നതവരെയുള്ള വാചനഭാഗങ്ങളിൽ കൂടി നാം കടന്നുപോകുന്നു എന്നതിനാൽ ധ്യാനാൽകമായി ജപമാലപൂർത്തി യാക്കുവാൻ സഹായകമാകുന്നു
മഹത്വത്തിന്റെ ദിവ്യ രഹസ്യങ്ങൾ
ഒന്നാം ദിവ്യ രഹസ്യം :
++ യേശുവിന്റെ പുനഃരുദ്ധാനം :
ആല്മീയ ഫലം - വിശ്വാസം
നമ്മുടെ കര്‍ത്താവീശോമിശിഹാ പീഡകള്‍ സഹിച്ച് മരിച്ചതിന്റെ മൂന്നാംനാള്‍ ജയസന്തോഷങ്ങളോടെ ഉയിര്‍ത്തെഴുന്നള്ളി എന്ന് ധ്യാനിക്കുക".
പരിശുദ്ധ ദൈവമാതാവേ, വിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവിതം നയിച്ച് ഉത്ഥാനജീവിതം അനുദിനം നയിക്കാന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
+സ്വർഗ്ഗസ്ഥനായ ...
1.സാബത്തിനു ശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മഗ്ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നു.
മത്തായി 28 : 1
+ നന്മനിറഞ്ഞ മറിയമേ ...
2.അപ്പോള്‍ വലിയ ഒരു ഭൂകമ്പം ഉണ്ടായി. കര്‍ത്താവിന്‍െറ ദൂതന് സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, അതിന്മേല് ഇരുന്നു.
മത്തായി 28 : 2
+ നന്മനിറഞ്ഞ മറിയമേ ...
3.അവന്‍െറ രൂപം മിന്നല്‍പ്പിണര്‍പോലെ ആയിരുന്നു, വസ്ത്രം മഞ്ഞുപോലെ വെളുത്തതും.
മത്തായി 28 : 3
+ നന്മനിറഞ്ഞ മറിയമേ ...
4.അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവല്ക്കാര് വിറപൂണ്ട് മരിച്ചവരെപ്പോലെയായി.
മത്തായി 28 : 4
+ നന്മനിറഞ്ഞ മറിയമേ ...
5.ദൂതന് സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം.
മത്തായി 28 : 5
+ നന്മനിറഞ്ഞ മറിയമേ ...
6.അവന് ഇവിടെയില്ല; താന്‍ അരുളിച്ചെയ്തതുപോലെ അവന് ഉയിര്‍പ്പിക്കപ്പെട്ടു.അവന് കിടന്ന സ്ഥലം വന്നു കാണുവിന്‍.
മത്തായി 28 : 6 /7
+ നന്മനിറഞ്ഞ മറിയമേ ...
7.വേഗം പോയി അവന്‍െറ ശിഷ്യന്മാരോട്, അവന് മരിച്ചവരുടെയിടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടെന്നും നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്കു പോകുന്നെന്നും അവിടെവച്ച് നിങ്ങള്‍ അവനെ കാണുമെന്നും പറയുവിന്‍.
മത്തായി 28 : 7
+ നന്മനിറഞ്ഞ മറിയമേ ...
8.അവര്‍ കല്ലറവിട്ട് ഭയത്തോടും വലിയ സന്തോഷത്തോടും കൂടെ ശിഷ്യന്മാരെ വിവരം അറിയിക്കാന്‍ ഓടി.
മത്തായി 28 : 8
+ നന്മനിറഞ്ഞ മറിയമേ ...
9.അപ്പോള്‍ യേശു എതിരേ വന്ന് അവരെ അഭിവാദനംചെയ്തു. അവര്‍ അവനെ സമീപിച്ച് പാദങ്ങളില്‍ കെട്ടിപ്പിടിച്ച് ആരാധിച്ചു.
മത്തായി 28 : 9
+ നന്മനിറഞ്ഞ മറിയമേ ...
10. യേശു അവരോട് പറഞ്ഞു: ഭയപ്പെടേണ്ടാ; നിങ്ങള്‍ ചെന്ന് എന്‍െറ സഹോദരന്മാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെ അവര്‍ എന്നെ കാണുമെന്നും പറയുക.
മത്തായി 28 : 10
+ നന്മനിറഞ്ഞ മറിയമേ ...
+പിതാവിനും, പുത്രനും
*************************************
രണ്ടാം ദിവ്യ രഹസ്യം
ഈശോയുടെ സ്വര്‍ഗ്ഗാരോഹണം
ആല്മീയ ഫലം - സ്വർഗ്ഗത്തിലുള്ള പ്രത്യാശ .
"നമ്മുടെ കര്‍ത്താവീശോമിശിഹാ തന്റെ ഉയിര്‍പ്പിന്റെ ശേഷം നാല്പതാം നാള് അത്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തന്റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ടു നില്ക്കുമ്പോള് സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്ന് ധ്യാനിക്കുക".
പരിശുദ്ധ ദൈവമാതാവേ, ഈ ലോകത്തില്‍ ജീവിക്കുന്ന ഞങ്ങള്‍ വാക്കിലും പ്രവൃത്തിയിലും സ്വര്‍ഗ്ഗീയ സൌരഭ്യം പരത്തി ജീവിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ.
+സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...
1.ഇതാ, എന്‍െറ പിതാവിന്‍െറ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയയ്ക്കുന്നു. ഉന്നതത്തില്‍നിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍.
ലൂക്കാ 24 : 49
+ നന്മനിറഞ്ഞ മറിയമേ ...
2.നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാവിനാല്‍ സ്നാനം ഏല്ക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 5
+ നന്മനിറഞ്ഞ മറിയമേ ...
3.ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ അവര്‍ അവനോടു ചോദിച്ചു: കര്‍ത്താവേ, അവിടുന്ന് ഇസ്രായേലിന് രാജ്യം പുനഃസ്ഥാപിച്ചു നല്‍കുന്നത് ഇപ്പോഴാണോ?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 6
+ നന്മനിറഞ്ഞ മറിയമേ ...
4.അവന് പറഞ്ഞു: പിതാവ് സ്വന്തം അധികാരത്താല്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങള്‍ അറിയേണ്ട കാര്യമല്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 7
+ നന്മനിറഞ്ഞ മറിയമേ ...
5. എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 8
+ നന്മനിറഞ്ഞ മറിയമേ ...
6. ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍, അവര്‍ നോക്കി നില്‍ക്കേ, അവന് ഉന്നതങ്ങളി ലേക്ക് സംവഹിക്കപ്പെട്ടു; ഒരു മേഘംവന്ന് അവനെ അവരുടെ ദൃഷ്ടിയില്നിന്നു മറച്ചു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 9
+ നന്മനിറഞ്ഞ മറിയമേ ...
7. അവന് ആകാശത്തിലേക്കു പോകുന്നത് അവര്‍ നോക്കിനില്ക്കുമ്പോള്, വെള്ളവ സ്ത്രം ധരിച്ചരണ്ടുപേര് അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു
അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 10
+ നന്മനിറഞ്ഞ മറിയമേ ...
8. അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്ക്കുന്ന
തെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതു പോലെ തന്നെ തിരിച്ചുവരും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 11
+ നന്മനിറഞ്ഞ മറിയമേ ...
9. അവന് ദൈവത്തിന്‍െറ വലത്തുഭാഗത്ത് ഉപവിഷ്ടനായി.
മര്‍ക്കോസ് 16 : 19
+ നന്മനിറഞ്ഞ മറിയമേ ...
10. അവര്‍ ഒലിവുമലയില്‍ നിന്നു ജറുസലെമിലേക്കു മടങ്ങിപ്പോയി; ഇവ തമ്മില്‍ ഒരു സാബത്തുദിവസത്തെ യാത്രാ ദൂരമാണു ള്ളത്.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 12
+ നന്മനിറഞ്ഞ മറിയമേ ...
+പിതാവിനും, പുത്രനും
*************************************
മൂന്നാം ദിവ്യ രഹസ്യം
പരിശുദ്ധാത്മാവിന്റെ ആഗമനം
ആല്മീയ ഫലം - അറിവ്, ദൈവ സ്നേഹം
"നമ്മുടെ കര്‍ത്താവീശോമിശിഹാ പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോള്‍ സെഹിയോന്‍ ഊട്ടു ശാലയില്‍ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്റെ മേലും ശ്ളീഹന്‍മാരുടെമേലും പരിശുദ്ധാത്മാവിനെ അയച്ചു എന്ന് ധ്യാനിക്കുക".
പരിശുദ്ധ അമ്മേ, അങ്ങ് ആത്മാവിന്റെ സ്വരം ശ്രവിച്ച് യേശുവിനെ സ്വീകരിക്കുകയും രൂപപ്പെടുത്തുകയും ചെയ്തതു പോലെ ഞങ്ങളും ആത്മാവിനാല്‍ നയിക്കപ്പെട്ട് മനുഷ്യരുടെ നന്മയ്ക്കായ് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ
+സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...
1. പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചു കൂടിയിരിക്കുകയായിരുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 1
+ നന്മനിറഞ്ഞ മറിയമേ ...
2. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 2
+ നന്മനിറഞ്ഞ മറിയമേ ...
3. അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയും മേല്‍ വന്നു നില്ക്കുന്നതായി അവര്‍ കണ്ടു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 3
+ നന്മനിറഞ്ഞ മറിയമേ ...
4. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 4
+ നന്മനിറഞ്ഞ മറിയമേ ...
5. ആകാശത്തിന് കീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്തരായ യഹൂദര്‍ ജറുസലെമില്‍ ഉണ്ടായിരുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 5
+ നന്മനിറഞ്ഞ മറിയമേ ...
6. ആരവം ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചു കൂടുകയും തങ്ങളോരോരുത്തരുടെയും
ഭാഷകളില്‍ അപ്പസ്തോലന്മാര് സംസാരിക്കുന്നതുകേട്ട് അദ്ഭുതപ്പെടുകയും ചെയ്തു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 6
+ നന്മനിറഞ്ഞ മറിയമേ ...
7.അവര്‍ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ?
നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയില്‍ ശ്രവിക്കുന്നതെങ്ങനെ?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 :7/ 8
+ നന്മനിറഞ്ഞ മറിയമേ ...
8. നാമെല്ലാം, ദൈവത്തിന്‍െറ അദ്ഭുതപ്രവൃത്തികള്‍ അവര്‍ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷകളില്‍ കേള്‍ക്കുന്നല്ലോ.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 11
+ നന്മനിറഞ്ഞ മറിയമേ ...
9. ഇതിന്‍െറയെല്ലാം അര്‍ഥമെന്ത് എന്ന് പരസ്പരം ചോദിച്ചുകൊണ്ട് എല്ലാവരും വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്തു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 12
+ നന്മനിറഞ്ഞ മറിയമേ ...
10. പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്‍െറ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്‍െറ ദാനം നിങ്ങള്‍ക്കു ലഭിക്കും.അവന്‍െറ വചനം ശ്രവിച്ചവര്‍ സ്നാനം സ്വീകരിച്ചു. ആദിവസം തന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 38 /41.
+ നന്മനിറഞ്ഞ മറിയമേ ...
+പിതാവിനും, പുത്രനും
************************************
നാലാം ദിവ്യ രഹസ്യം
മാതാവിന്റെ സ്വര്‍ഗ്ഗാരോപണം
ആല്മീയ ഫലം - മരിയ ഭക്തി
"നമ്മുടെ കര്‍ത്താവീശോമിശിഹാ ഉയിര്‍ത്തെഴുന്നള്ളി കുറെക്കാലം കഴിഞ്ഞപ്പോള്‍ കന്യകാമാതാവ് ഈ ലോകത്തില്‍ നിന്നും മാലാഖമാരാല്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് കരേറ്റപ്പെട്ടുവെന്ന് ധ്യാനിക്കുക".
പരിശുദ്ധ അമ്മേ, "ദൈവേഷ്ടം നിറവേറ്റി സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെട്ട അങ്ങയെപ്പോലെ ഞങ്ങളും ദൈവേഷ്ടം ഇന്ന് സമൂഹത്തില്‍ നിറവേറ്റുവാന്‍ തക്കവിധം ജീവിതം ക്രമപ്പെടുത്തുന്നതിന് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
+സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...
1. ദൈവമായ കര്‍ത്താവ് സര്‍പ്പത്തോടു പറഞ്ഞു: നീയും സ്ത്രീയും തമ്മിലും നിന്‍െറ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും.
ഉല്പത്തി 3 : 14/15
+ നന്മനിറഞ്ഞ മറിയമേ ...
2. അവന് നിന്‍െറ തല തകര്‍ക്കും. നീ അവന്‍െറ കുതികാലില്‍ പരിക്കേല്പിക്കും.
ഉല്പത്തി 3 : 15
+ നന്മനിറഞ്ഞ മറിയമേ ...
3. സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ.
വെളിപാട് 12 :1
+ നന്മനിറഞ്ഞ മറിയമേ ...
4. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്. ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടം.
വെളിപാട് 12 : 1
+ നന്മനിറഞ്ഞ മറിയമേ ...
5. അവള് ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പു ദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന് .
വെളിപാട് 12 : 5
+ നന്മനിറഞ്ഞ മറിയമേ ...
6. അവളുടെ ശിശു ദൈവത്തിന്‍െറയും അവിടുത്തെ സിംഹാസനത്തിന്‍െറയും അടുത്തേക്ക് സംവഹിക്കപ്പെട്ടു.
വെളിപാട് 12 : 5
+ നന്മനിറഞ്ഞ മറിയമേ ...
7. ജറുസലെമിന്‍െറ ഉന്നതിയും ഇസ്രായേലിന്‍െറ മഹിമയും ദേശത്തിന്‍െറ അഭിമാനവുമാണു നീ.
യൂദിത്ത് 15 : 9
+ നന്മനിറഞ്ഞ മറിയമേ ...
8. ഉഷസ്സുപോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയും ആയ ഇവള് ആരാണ്?
ഉത്തമഗീതം 6 : 10
+ നന്മനിറഞ്ഞ മറിയമേ ...
9. ഭൂമിയിലെ സ്ത്രീകളില്‍വച്ച് അത്യുന്നതനായ ദൈവത്താല്‍ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ടവളാണു നീ.
യൂദിത്ത് 13 : 18
+ നന്മനിറഞ്ഞ മറിയമേ ...
10. സ്വര്‍ഗസ്ഥനായ എന്‍െറ പിതാവിന്‍െറ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്‍െറ സഹോദരനും സഹോദരിയും അമ്മയും.
മത്തായി 12 : 50
+ നന്മനിറഞ്ഞ മറിയമേ ...
+പിതാവിനും, പുത്രനും
************************************
അഞ്ചാം ദിവ്യ രഹസ്യം
മാതാവ് ത്രിലോകരാജ്ഞിയായി മുടി ധരിപ്പിക്കപ്പെടുന്നു
ആല്മീയ ഫലം - നിത്യമായ ആനന്ദം
"പരിശുദ്ധ ദൈവമാതാവ് പരലോകത്തില്‍ കരേറിയ ഉടനെ തന്റെ ദിവ്യകുമാരനാല്‍ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവെന്ന് ധ്യാനിക്കുക".
ത്രിലോകരാജ്ഞിയായ പരിശുദ്ധ അമ്മേ, നന്മപൂര്ണ്ണമായ ജീവിതം നയിച്ച് അവശ്യക്കാരില്‍ ദൈവത്തെ ദര്‍ശിക്കുവാനും ജീവിക്കുവാനും വേണ്ടി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ
+സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ ...
1. മറിയം പറഞ്ഞു : എന്‍െറ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
ലൂക്കാ 1 : 46
+ നന്മനിറഞ്ഞ മറിയമേ ...
2. എന്‍െറ ചിത്തം എന്‍െറ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.
ലൂക്കാ 1 : 47
+ നന്മനിറഞ്ഞ മറിയമേ ...
3. അവിടുന്ന് തന്‍െറ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.
ലൂക്കാ 1 : 48
+ നന്മനിറഞ്ഞ മറിയമേ ...
4. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ലൂക്കാ 1 : 4
+ നന്മനിറഞ്ഞ മറിയമേ ...
5. ശക്തനായവന് എനിക്കു വലിയകാര്യങ്ങൾ ചെയ്തിരിക്കുന്നു,
അവിടുത്തെനാമം പരിശുദ്ധമാണ്.
ലൂക്കാ 1 : 49
+ നന്മനിറഞ്ഞ മറിയമേ ...
6. അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും.
ലൂക്കാ 1 : 50
+ നന്മനിറഞ്ഞ മറിയമേ ...
7. അവിടുന്ന് തന്‍െറ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില് അഹങ്കരിക്കുന്നവരെ ചിതറിച്ചു.
ലൂക്കാ 1 : 51
+ നന്മനിറഞ്ഞ മറിയമേ ...
8. ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.
ലൂക്കാ 1 : 52
+ നന്മനിറഞ്ഞ മറിയമേ ...
9. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറും കൈയോടെ പറഞ്ഞയച്ചു.
ലൂക്കാ 1 : 53
+ നന്മനിറഞ്ഞ മറിയമേ ...
10. തന്‍െറ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്‍െറ ദാസനായ ഇസ്രായേലിനെ സഹായിച്ചു. നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും അവന്‍െറ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.
ലൂക്കാ 1 : 54/55
+ നന്മനിറഞ്ഞ മറിയമേ ...
+പിതാവിനും, പുത്രനും
Rosary Confraternity
https://jacobacharuprambil.blogspot.com/2023/05/blog-post_24.html?m=1#more
Scapular Confraternity
https://jacobacharuprambil.blogspot.com/2023/05/confraternity-of-brown-scapular.html
All you wanted to know about HOLY ROSARY:
https://www.rosarymeds.com/book-orders/
Stations of the Cross









Comments
Post a Comment